Asianet News MalayalamAsianet News Malayalam

മലയാളി ആരോഗ്യപ്രവർത്തകർക്ക് കാനഡയിൽ തൊഴിലവസരം; അവസരം ആർക്കൊക്കെ?

കേരളത്തിന്റെ ആരോഗ്യപ്രവർത്തകരിലുള്ള വിശ്വാസമാണ് സർക്കാർ സംഘം നേരിട്ടെത്തിയുള്ള റിക്രൂട്ട്മെന്റ് ചർച്ചകൾക്ക് കാരണം. 

job opportunity  Malayali health workers  Canada through Norka Roots sts
Author
First Published Sep 16, 2023, 11:07 AM IST

തിരുവനന്തപുരം: മലയാളികൾക്ക് കാനഡയിൽ തൊഴിലവസരങ്ങളുമായി കനേഡിയൻ സംഘം സംസ്ഥാനത്ത് എത്തി. യൂക്കോൺ പ്രവിശ്യ ഭരണാധികാരി രഞ്ജ് പിള്ളൈയുടെ  നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തിയത്. മലയാളി വേരുള്ള രഞ്ജ് പിള്ളൈ കേരളത്തിലെത്തുന്നതും ഇതാദ്യമായിട്ടാണ്. 

നോർക്കയിലൂടെയാണ് മലയാളി ആരോഗ്യപ്രവർത്തകർക്ക് കാനഡയിൽ തൊഴിലവസരം ഒരുങ്ങുന്നത്. നൂറ് ശതമാനം സർക്കാർ ഗ്യാരണ്ടിയോടെയൊണ് അവസരം. കേരളത്തിന്റെ ആരോഗ്യപ്രവർത്തകരിലുള്ള വിശ്വാസമാണ് സർക്കാർ സംഘം നേരിട്ടെത്തിയുള്ള റിക്രൂട്ട്മെന്റ് ചർച്ചകൾക്ക് കാരണം. ഡോക്ടർമാർ, നഴ്സുമാർ  എന്നിങ്ങനെ എല്ലാ ആരോഗ്യപ്രവർത്തകർക്കും അവസരമുണ്ട്. ഇനിയുള്ള ഘട്ടങ്ങളിൽ മറ്റ് മേഖലകളിലുളളവർക്കും തൊഴിലവസരമുണ്ട്. 

കാനഡയില്‍ തൊഴിലവസരം

യൂക്കോൺ പ്രവിശ്യ ഭരണാധികാരിയായി ജനുവരിയിലാണ് രഞ്ജ് പിള്ളൈ ചുമതലയെടുത്തത്.  പ്രവിശ്യ ഭരണധികാരിയായി മാറുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജൻ കൂടിയാണ് രഞ്ജ് പിള്ളൈ. കേരളത്തെകുറിച്ചേറെ അറിയാമെങ്കിലും അച്ഛന്റെ മണ്ണിലേക്ക് എത്തുന്നത് ഇതാദ്യമാണെന്ന് രഞ്ജ് പിള്ളൈ പറയുന്നു. കഴിഞ്ഞദിവസം മുഖ്യമന്ത്രിയും മന്ത്രിമാരുമായും കനേഡിയൻ സംഘം കൂടിക്കാഴ്ച നടത്തി. ടെക്നോപാർക്കിലും കിൻഫ്ര പാർക്കിലും സന്ദർശനം നടത്തിയിരുന്നു. 

'രാജ്യത്തെ പ്രധാന തെർമൽ പവർ പ്ലാന്റുകളിലേക്ക് കെൽട്രോണിന്റെ സംവിധാനങ്ങൾ'; വീണ്ടും മാതൃകയെന്ന് മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

Latest Videos
Follow Us:
Download App:
  • android
  • ios