Asianet News MalayalamAsianet News Malayalam

കെ ടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

നാലു കാറ്റഗറികളിലായി 83364 പേർ പരീക്ഷയെഴുതിയതിൽ 23886 പേർ കെ ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു.

k tet result published
Author
Trivandrum, First Published Jun 1, 2020, 3:22 PM IST

തിരുവനന്തപുരം: 2020 ഫെബ്രുവരിയിൽ നടത്തിയ കെ ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഭവൻ വെബ്‌സൈറ്റിലും  (www.pareekshabhavan.gov.in) www.ktet.kerala.gov.in ലും ലഭ്യമാണ്. നാലു കാറ്റഗറികളിലായി 83364 പേർ പരീക്ഷയെഴുതിയതിൽ 23886 പേർ കെ ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു.

നാല് കാറ്റഗറികളിലായി ആകെ 28.65 ശതമാനമാണ് വിജയം. കാറ്റഗറി- I ൽ 2391 പേർ വിജയിച്ചു, വിജയശതമാനം 10.84. കാറ്റഗറി- II ൽ 9574 പേർ വിജയിച്ചു, വിജയശതമാനം 43.73. കാറ്റഗറി- III ൽ 10413 പേർ വിജയിച്ചു, വിജയശതമാനം 34.16. കാറ്റഗറി- IV ൽ 1508 പേർ പരീക്ഷ വിജയിച്ചു, വിജയശതമാനം 16.90. പരീക്ഷ വിജയിച്ചവർ വിജ്ഞാപനത്തിൽ നിഷ്‌ക്കർഷിക്കുന്ന യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് അസൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്ക് അവരവരുടെ പരീക്ഷാ സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാകണം.
 

Follow Us:
Download App:
  • android
  • ios