Asianet News MalayalamAsianet News Malayalam

കൈറ്റ് വിക്ടേഴ്സിൽ കീം പ്രത്യേക പരിപാടി; അപേക്ഷ സമർപ്പിക്കുന്നതിന്റെ വിശദ വിവരങ്ങൾ

 ജൂൺ ഒൻപതിന് ബുധനാഴ്ച രാവിലെ എട്ടുമണിക്കാണ് സംപ്രേഷണം.

KEEM special programme in kite victers
Author
Trivandrum, First Published Jun 9, 2021, 1:23 PM IST

തിരുവനന്തപുരം: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക്   (KEAM) അപേക്ഷ സമർപ്പിക്കുന്നതിന്റെ വിശദ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രത്യേക പരിപാടി കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യും. ജൂൺ ഒൻപതിന് ബുധനാഴ്ച രാവിലെ എട്ടുമണിക്കാണ് സംപ്രേഷണം. ജൂൺ 10 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടു മണിക്ക് പുനഃസംപ്രേഷണം ഉണ്ടായിരിക്കും. പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സംശയങ്ങൾ ദൂരീകരിക്കാനുതകുന്ന വിധമാണ് പരിപാടി തയ്യാറാക്കിയിട്ടുള്ളത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios