ദില്ലി: പുതിയ അധ്യയന വര്‍ഷത്തെ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ കേന്ദ്രീയ വിദ്യാലയ സംഗതന്‍ ആരംഭിച്ചു. രണ്ടാം ക്ലാസ് മുതല്‍ ഉയര്‍ന്ന ക്ലാസുകളിലേക്കും ഒഴിവുണ്ടെങ്കില്‍ അപേക്ഷിക്കാം. kvsonlineadmission.kvs.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. തിരക്ക് ഒഴിവാക്കാനായി രക്ഷിതാക്കള്‍ നേരിട്ട് സ്‌കൂളുകളിലെത്തുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രീയ വിദ്യാലയ സംഗതന്‍ നിര്‍ദേശിച്ചു. 

പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട സ്‌കൂളുകള്‍ക്ക് ഇ-മെയില്‍വഴി അയച്ചുനല്‍കിയാല്‍ മതി. രജിസ്‌ട്രേഷനു വേണ്ടിയുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ https://kvsonlineadmission.kvs.gov.in/apps/s/ എന്ന ലിങ്കില്‍ ലഭ്യമാണ്. അവസാന തീയതി - ഓഗസ്റ്റ് 7.