വിവരസാങ്കേതിക മേഖലയില്‍ നിന്നും നൂറിലധികം കമ്പനികളും, അയ്യായിരത്തോളം ഉദ്യോഗാര്‍ത്ഥികളും മേളയിൽ പങ്കെടുക്കുമെന്ന് മേയർ അറിയിച്ചു

കൊച്ചി: കൊച്ചി നഗരസഭ തൊഴില്‍സഭയും തൊഴില്‍മേളയും സംഘടിപ്പിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ജോബ്ഫെയര്‍ കൊച്ചിയില്‍ എന്ന് വ്യക്തമാക്കിക്കൊണ്ട് മേയർ അഡ്വ. എം അനില്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചി നഗരസഭ 2023 - 24 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തൊഴില്‍സഭയും തൊഴില്‍മേളയും സംഘടിപ്പിക്കുന്നത്. വിവരസാങ്കേതിക മേഖലയില്‍ നിന്നും നൂറിലധികം കമ്പനികളും, അയ്യായിരത്തോളം ഉദ്യോഗാര്‍ത്ഥികളും മേളയിൽ പങ്കെടുക്കുമെന്ന് മേയർ അറിയിച്ചു. എറണാകുളം സെന്‍റ് തെരാസാസ് കോളേജില്‍ 2023 ജൂലൈ 29 ന് ശനിയാഴ്ച്ച നടക്കുന്ന ജോബ് ഫെയര്‍, എറണാകുളം എം എല്‍ എ ടി ജെ വിനോദാണ് ഉദ്ഘാടനം ചെയ്യുകയെന്നും മേയർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. അന്നേദിവസം രാവിലെ 08.30 മുതലാണ് രജിസ്ട്രേഷന്‍ ആരംഭിക്കുക.

മേയറുടെ കുറിപ്പ്

കേരളത്തിലെ ഏറ്റവും വലിയ ജോബ്ഫെയര്‍ കൊച്ചിയില്‍
കൊച്ചി നഗരസഭ 2023 - 24 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴില്‍സഭയും തൊഴില്‍മേളയും സംഘടിപ്പിക്കുന്നു. വിവരസാങ്കേതിക മേഖലയില്‍ നിന്നും നൂറിലധികം കമ്പനികളും, അയ്യായിരത്തോളം ഉദ്യോഗാര്‍ത്ഥികളും പങ്കെടുക്കുന്നു. എറണാകുളം സെന്‍റ് തെരാസാസ് കോളേജില്‍ 2023 ജൂലൈ 29 - ന് ശനിയാഴ്ച്ച നടക്കുന്ന ജോബ് ഫെയര്‍, എറണാകുളം എം എൽ എ ടി ജെ വിനോദ് ഉദ്ഘാടനം ചെയ്യും. കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ മുഖ്യപ്രഭാഷണം നടത്തും. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രീസ്, കുടുംബശ്രീ മിഷന്‍, കേരള നോളജ് ഇക്കണോമി മിഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് ജോബ്ഫെയര്‍ സംഘടിപ്പിക്കുന്നത്. 2023 ജൂലൈ 29 - ന് ശനിയാഴ്ച്ച രാവിലെ 08.30 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം