തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ മാറ്റിവെച്ച പരീക്ഷകൾ ഈ മാസം 21 മുതൽ നടത്തും. തിരുവനന്തപുരം കോര്‍പറേഷൻ പരിധിയിൽ ജൂലൈ 6,8,10 തീയതികളിൽ മാറ്റിവച്ച നാലാം സെമസ്റ്റർ പി.ജി  പരീക്ഷകൾ (അഫിലിയേറ്റഡ് കോളേജുകൾ) ഓഗസ്റ്റ്‌ 21, 24, 26 തീയതികളിൽ നടത്തും. പരീക്ഷയ്ക്ക് എത്താൻ കഴിയാത്തവർ 20ന് 3 മണിക്ക് മുൻപായി വിവരം അറിയിക്കണം എന്നും സർവ്വകലാശാലയുടെ നിർദ്ദേശമുണ്ട്. 

Read Also: കൊവിഡ് ബാധിതർക്ക് പ്രോക്സി വോട്ട് ; തദ്ദേശ തെരഞ്ഞെടുപ്പിൽ നിയമഭേദ​ഗതി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ...