Asianet News MalayalamAsianet News Malayalam

കേരള സർവകലാശാല പരീക്ഷകൾ ലോക് ഡൗണിനു ശേഷം, എംജി സര്‍വകലാശാല പരീക്ഷാതിയ്യതി മാറ്റി

എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കുമെന്നും പരീക്ഷാ തിയ്യതി പിന്നീട് അറിയിക്കുമെന്നും സർവകലാശാല

kerala university will conduct exams after lock down
Author
Thiruvananthapuram, First Published May 20, 2020, 7:40 PM IST

തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷകൾ ലോക്ഡൗണിനു ശേഷം നടത്തും. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കുമെന്നും പരീക്ഷാ തിയ്യതി പിന്നീട് അറിയിക്കുമെന്നും സർവകലാശാല അറിയിച്ചു. അതേസമയം മഹാത്മാഗാന്ധി സർവകലാശാല മേയ് 26 മുതൽ നടത്താനിരുന്ന എല്ലാ ബിരുദ, ബിരുദാനന്തര പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന്  പരീക്ഷ കൺട്രോളർ അറിയിച്ചു.

എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; കേന്ദ്ര അനുമതി കിട്ടിയെന്ന് മുഖ്യമന്ത്രി 

എന്നാൽ സംസ്ഥാനത്തെ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകൾ മുന്‍ നിശ്ചയിച്ച പ്രകാരം മെയ് 26 മുതല്‍ 30 വരെ തന്നെ  നടത്തും. പരീക്ഷകള്‍ നടത്താൻ കേന്ദ്ര സർക്കാർ അനുമതി നല്‍കിയിരുന്നു. പരീക്ഷകളുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്നും തീവ്രബാധിത മേഖലകളിൽ പരീക്ഷ കേന്ദ്രങ്ങൾ പാടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. 

 


 

Follow Us:
Download App:
  • android
  • ios