Asianet News MalayalamAsianet News Malayalam

കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി: അപേക്ഷ 24 വരെ; എസ്എസ്എൽസി തത്തുല്യ യോ​ഗ്യത

എസ്.എസ്.എൽ.സി, തത്തുല്യ യോഗ്യത ഉണ്ടാവണം. പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. 

KGTE printing technoogy
Author
Trivandrum, First Published Jun 22, 2021, 9:15 AM IST

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുള്ള ഒരു വർഷ കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി (പ്രീ-പ്രസ്സ് ഓപ്പറേഷൻ/പ്രസ്സ് വർക്ക്/പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആന്റ് ഫിനിഷിംഗ്) കോഴ്‌സുകളിലേക്ക് 24 വരെ അപേക്ഷിക്കാം.

എസ്.എസ്.എൽ.സി, തത്തുല്യ യോഗ്യത ഉണ്ടാവണം. പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

തിരുവനന്തപുരം (0471-2474720, 2467728), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591), 2723666) എന്നീ കേന്ദ്രങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്. അപേക്ഷാ ഫോം, പ്രോസ്‌പെക്ടസ് എന്നിവ 100 രൂപയ്ക്ക് നേരിട്ടും 135 രൂപ മണിഓർഡറായി മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-24 എന്ന വിലാസത്തിൽ അയച്ചാൽ തപാലിലും ലഭിക്കും. മറ്റുവിവരങ്ങൾക്ക്:0471-2467728, 0471-2474720, വെബ്‌സൈറ്റ്:www.captkerala.com.

Follow Us:
Download App:
  • android
  • ios