കാലിക്കറ്റ് സര്‍വകലാശാലാ സൈക്കോളജി പഠനവകുപ്പില്‍ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെയുള്ള ഒരു വര്‍ഷ പി.ജി. ഡിപ്ലോമ ഇന്റ റീഹാബിലിറ്റേഷന്‍ സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 

കാലിക്കറ്റ് സര്‍വകലാശാലാ സൈക്കോളജി പഠനവകുപ്പില്‍ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെയുള്ള ഒരു വര്‍ഷ പി.ജി. ഡിപ്ലോമ ഇന്റ റീഹാബിലിറ്റേഷന്‍ സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. താല്‍പര്യമുള്ളവര്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 30-നകം സൈക്കോളജി പഠനവകുപ്പ് തലവന് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഇ-മെയില്‍ psyhod@uoc.ac.in 

എം.എഡ്. പ്രവേശനം അപേക്ഷ നീട്ടി
കാലിക്കറ്റ് സര്‍വകലാശാലാ 2022 അദ്ധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 24 വരെ നീട്ടി. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അവസരവുമുണ്ട്. ഫോണ്‍ 0494 2407016, 2660600.

ബി.എഡ്. പ്രവേശനം അപേക്ഷ നീട്ടി
കാലിക്കറ്റ് സര്‍വകലാശാലാ ബി.എഡ്., ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 24-ന് വൈകീട്ട് 5 മണി വരെ നീട്ടി. ഫോണ്‍ 0494 2407016, 2660600.

ഗസ്റ്റ് അദ്ധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവകുപ്പില്‍ ഒഴിവുള്ള 2 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 24-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം.

പരീക്ഷാ ഫലം
എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍, നവംബര്‍ 2021 മൂന്നാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 5 വരെ അപേക്ഷിക്കാം.

കോണ്‍ടാക്ട് ക്ലാസ്സ് തീയതികളില്‍ മാറ്റം
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.കോം. വിദ്യാര്‍ത്ഥികള്‍ക്ക് 20,21 തീയതികളില്‍ മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ നടത്താനിരുന്ന കോണ്‍ടാക്ട് ക്ലാസ്സുകള്‍ ഒക്‌ടോബര്‍ 1, 2 തീയതികളിലേക്ക് മാറ്റിയിരിക്കുന്നു. മറ്റു ക്ലാസ്സുകളില്‍ മാറ്റമില്ല. ഫോണ്‍ 0494 2400288, 2407356, 2407494.

ട്യൂഷന്‍ ഫീസ്
വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ., എം.എസ് സി., എം.കോം. വിദ്യാര്‍ത്ഥികള്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ 3, 4 സെമസ്റ്ററുകളുടെ ട്യൂഷന്‍ ഫീസ് 31-നകം അടയ്‌ക്കേണ്ടതാണ്. 100 രൂപ പിഴയോടു കൂടി സപ്തംബര്‍-6 വരെയും 500 രൂപ പിഴയോടു കൂടി 15 വരെയും ഫീസടയ്ക്കാം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356.

എം.ബി.എ. - പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം
22-ന് തുടങ്ങുന്ന എം.ബി.എ. നാലാം സെമസ്റ്റര്‍ ജനുവരി 2018, ജൂലൈ 2018 മൂന്നാം സെമസ്റ്റര്‍ ജൂലൈ 2018 പരീക്ഷകള്‍ക്ക് കോഴിക്കോട് ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് സെന്റര്‍ ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ സര്‍വകലാശാലാ കാമ്പസിലെ ടാഗോര്‍ നികേതനില്‍ പരീക്ഷക്ക് ഹാജരാകണം.