Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗൺ സമയത്ത് വിദ്യാഭ്യാസ വിതരണത്തിൽ പൊതുവിദ്യാഭ്യാസ സംവിധാനം പരാജയം; ഓക്സ്ഫാം സർവ്വ റിപ്പോർട്ട്

ബീഹാർ, ഛത്തീസ്​ഗണ്ഡ്, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലായി 1158 രക്ഷിതാക്കളിലും 488 അധ്യാപകർക്കും ഇടയിലാണ് സർവ്വേ നടത്തിയത്. 
 

lockdown creates a digital division in students oxfam survey report
Author
Delhi, First Published Sep 21, 2020, 4:00 PM IST

ദില്ലി: പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ലോക്ക് ഡൗൺ സമയത്ത് കൃത്യമായ വിദ്യാഭ്യാസം നൽകിയിട്ടില്ലെന്ന് സർവ്വേ റിപ്പോർട്ട്. ഓക്സ്ഫാം ഇന്ത്യ അഞ്ച് സംസ്ഥാനങ്ങളിൽ നടത്തിയ സർവ്വേയിലാണ് സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കളിൽ 80 ശതമാനം പേരും കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ല എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ബീഹാറിൽ നടത്തിയ സർവ്വേയിൽ 100 ശതമാനം അധ്യാപകരും ഇതേ അഭിപ്രായം തന്നെയാണ് രേഖപ്പെടുത്തിയത്. വിദ്യാഭ്യാസത്തിന് ഉപയോ​ഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ അഭാവമാണ് ഇത്തരമൊരു പരാജയത്തിന് കാരണമെന്ന് സെപ്റ്റംബറിൽ നടത്തിയ പഠനം പറയുന്നു. ബീഹാർ, ഛത്തീസ്​ഗണ്ഡ്, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലായി 1158 രക്ഷിതാക്കളിലും 488 അധ്യാപകർക്കും ഇടയിലാണ് സർവ്വേ നടത്തിയത്. 

ഇന്ത്യയിലെ ​ഗ്രാമീണ കുടുംബങ്ങളിൽ വെറും 15 ശതമാനത്തിന് മാത്രമേ ഇൻ്റർനെറ്റ് കണക്ഷൻ ലഭ്യമാകൂ. പാർശ്വവത്കരിക്കപ്പെട്ട മറ്റ് സമൂഹങ്ങളായ ആദിവാസികൾ, ദളിതർ, മുംസ്ലീങ്ങൾ  എന്നിവർക്കിടയിൽ ഈ കണക്ക് വളരെ താഴെയാണ്. അതേ സമയം ലോക്ക് ഡൗൺ സമയത്ത് ഡിജിറ്റൽ വിദ്യാഭ്യാസത്തിൽ നിന്ന് നിരവധി പെൺകുട്ടികൾ മാറ്റി നിർത്തപ്പെട്ടതായും ഇൻഡ്യാസ്പെൻഡ് ജൂണിൽ റിപ്പോർട്ട് ചെയ്തിരുന്നു. 

പാഠപുസ്തകങ്ങളുടെ ലഭ്യതയില്ലായ്മയാണ് ഡിജിറ്റൽ  വിദ്യാഭ്യാസത്തിന്റെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയതെന്നും സർവ്വേ റിപ്പോർട്ടിൽ പറയുന്നു. ഓക്സ് ഫാം ഇന്ത്യ സർവ്വേയിൽ പങ്കെടുത്ത 80 ശതമാനം രക്ഷിതാക്കളും ഓൺലൈൻ പഠനത്തിന് പിന്തുണയേകാൻ തങ്ങളുെട കുട്ടികൾക്ക് പാഠപുസ്തകങ്ങളില്ലായിരുന്നു എന്ന് വെളിപ്പെടുത്തി. ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിദ്യാർത്ഥികളിലേക്ക് പാഠപുസ്തകങ്ങൾ എത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് സർവ്വെയിൽ പങ്കെടുത്ത് 71ശതമാനം അധ്യാപകരും അഭിപ്രായപ്പെട്ടു. 

കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് മാസത്തിലാണ് സ്കൂളുകൾ അടച്ചു പൂട്ടിയത്. ജൂൺ മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. ലോക്ക് ഡൗൺ കാലം വിദ്യാർത്ഥികളുടെ പഠനത്തയും ഉച്ചഭക്ഷണത്തെയും ഉൾപ്പെടെയുള്ള നിരവധി മേഖലകളെ എങ്ങനെ സ്വാധീനിച്ചു എന്ന് പഠനമാണ്  സർവ്വേയിലൂടെ ഓക്സ് ഫാം ഇന്ത്യ ഉദ്ദേശിക്കുന്നത്. സർക്കാർ സ്കൂളുകളിൽ വിദ്യാഭ്യാസ വിതരണം മാത്രമല്ല കൊവിഡിന്റെ ആഘാതം മൂലം സംഭവിച്ചത്. പഠനസാമ​ഗ്രികളുടെ വിതരണം, ഉച്ചഭക്ഷണം എന്നീ അവശ്യ കാര്യങ്ങളും വിദ്യാർത്ഥികൾക്ക് ലഭിക്കാതായി എന്ന് പഠനം പറയുന്നു. ഇക്കാര്യങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശമുണ്ടായിട്ടും 35% വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം ലഭിച്ചില്ലെന്ന് സർവ്വേ കണ്ടെത്തി. 

സർക്കാർ സ്കൂളുകളെ മാത്രമല്ല, സ്വകാര്യ സ്കൂളുകളിലെ വിദ്യാഭ്യാസവിതരണത്തെയും ലോക്ക്ഡൗൺ പ്രതിസന്ധിയിലാക്കി. സ്വകാര്യ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ 59% ശതമാനം പേരും ഇതേ കാര്യം സർവ്വേയിൽ വ്യക്തമാക്കി. സ്കൂളുകൾ അടച്ചു പൂട്ടുന്നത് മൂലം 320 മില്യൺ വിദ്യാർത്ഥികളെ ബാധിക്കും. കുട്ടികളുടെ പഠന അവസരങ്ങൾ നഷ്ടപ്പെടുത്തുകയും സാമ്പത്തിക സാമൂഹ്യ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ഭക്ഷ്യസുരക്ഷയെ ബാധിക്കുകയും ചെയ്യും. ലോകമെമ്പാടുമുളള 24 ദശലക്ഷം കുട്ടികൾ കൊവിഡിനെ തുടർന്ന് പഠനം അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയുടം പഠനം വ്യക്തമാക്കിയിരുന്നു. 

സ്കൂളുകൾ വീണ്ടും തുറന്നു കഴിഞ്ഞാൽ മൂന്നിലൊന്ന് വിദ്യാർത്ഥികൾ തിരികെ സ്കൂളിലേക്ക് തിരിച്ചെത്തില്ലെന്ന് 40 ശതമാനം അധ്യാപകരും ആശങ്ക പ്രകടിപ്പിച്ചു. ഇതോടെ സമൂഹം നിരാലംബമാകുകയും ബാലവേലയുടെ സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു. ഡിജിറ്റൽ സംവിധാനങ്ങളുള്ള വീട്ടിൽ പഠനം സാധ്യമാകുന്നത് വാട്ട്സ്ആപ്പ് വഴിയാണ്. എന്നാൽ 40 ശതമാനം രക്ഷിതാക്കളും പറയുന്നു, ഇന്റർനെറ്റിന്റെ അഭാവത്തിൽ തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാകുന്നില്ല എന്ന്. ഝാർഖണ്ഡിലാണ് ഈ പ്രശ്നം കൂടുതലായി അനുഭവപ്പെടുന്നത്. 

സർവ്വേയിൽ പങ്കെടുത്ത 84 ശതമാനം അധ്യാപകരും ഡിജിറ്റൽ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് വ്യക്തമാക്കി. ഉത്തർപ്രദേശ്, ഛത്തീസ്​ഗണ്ഡ് എന്നിവിങ്ങളിലെ അധ്യാപകരാണ് ഈ പ്രശ്നം ഉന്നയിച്ചത്. അതുപോലെ റേഡിയോ, ഇതര പഠന സാമ​ഗ്രികൾ തുടങ്ങിയവ ഓൺലൈൻ ക്ലാസുകളേക്കാൾ ഫലപ്രദമാണെന്ന് അഭിപ്രായപ്പെട്ടു. പുതിയ അധ്യയന വർഷത്തിൽ തങ്ങൾക്ക് പാഠപുസ്തകങ്ങൾ ലഭിച്ചിട്ടില്ലെന്ന് 80% വിദ്യാർത്ഥികളും പറഞ്ഞു. ഒഡിഷയിൽ മാത്രമാണ് ചെറിയ ശതമാനത്തിനെങ്കിലും പുസ്തകം ലഭിച്ചത്. 31 ശതമാനം കുട്ടികൾക്കും പുസ്തകമുണ്ടായിരുന്നു. 

കൊവിഡ് വ്യാപനം കുറഞ്ഞ സംസ്ഥാനങ്ങളിൽ ഡിജിറ്റൽ ഇതര വിദ്യാഭ്യാസ രീതിയാണ് അവലംബിച്ചത്. ഛത്തീസ്​ഗണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ മൊഹല്ല സ്കൂളുകൾ ഇതിനുദാഹരണങ്ങളാണ്. ഈ​ ​ഗ്രാമീണ സ്കൂളുകളിൽ സാമൂഹിക അകലം പാലിച്ച് ചെറിയ കൂട്ടം വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകി, എല്ലാ വിദ്യാർത്ഥികൾക്കും ആഴ്ചയിൽ രണ്ട് ക്ലാസെങ്കിലും പങ്കെടുക്കാൻ സാധിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. 

ഹരിയാനയിലെ നൂഹ് ജില്ലയിൽ ഡിജിറ്റൽ സംവിധാനം ഇല്ലാത്തതിനാൽ 70000 വിദ്യാർത്ഥികൾക്കാണ് പഠനം നിഷേധിക്കപ്പെട്ടതെന്ന് ഓക്സ്ഫാം സർവ്വേ മെമ്പർ അങ്കിത് കൗശിക് വ്യാസ് പറഞ്ഞു. മൊഹല്ല ക്ലാസുകളുടെ ലക്ഷ്യം വിദ്യാഭ്യാസം സാധ്യമാക്കുകയും വിദ്യാർത്ഥികൾക്ക് പഠനവുമായുള്ള ബന്ധം നിലനിർത്തുകയും ചെയ്യുക എന്നതാണ്. ഈ ക്ലാസുകളിൽ പങ്കെടുക്കാൻ ഇന്റർനെറ്റിന്റെയോ ഫോണിന്റെയോ ആവശ്യം വരുന്നില്ല, വ്യാസ് പറഞ്ഞു. 

സമൂഹത്തിലെ ദുർബല വിഭാ​ഗങ്ങളെയാണ് സ്കൂളുകളുടെ അടച്ചുപൂട്ടൽ ഏറ്റവും കൂടുതൽ ബാധിച്ചത്. കൊവിഡിനെ തുടർന്ന് 115 ലക്ഷം കുട്ടികളാണ് പോഷകാഹാരക്കുറവിന്റെ വെല്ലുവിളി നേരിടുന്നതെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. സ്കൂളിലെ ഉച്ചഭക്ഷണത്തെ ആശ്രയിക്കുന്ന ആദിവാസി ദളിത് വിഭാ​ഗത്തിൽ പെട്ട കുട്ടികളാണ് ഈ വിഭാ​ഗത്തിലുള്ളത്. കൗമാരക്കാരായ പെൺകുട്ടികൾ പോഷകാഹാരക്കുറവ് മൂലം വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നതായി ഐക്യരാഷ്ട്ര സംഘടന നടത്തിയ പഠനത്തിൽ പറയുന്നു. ഡിജിറ്റൽ വിഭാ​ഗീയത മൂലം പാർശ്വവത്കരിക്കപ്പെട്ട ഈ വിഭാ​ഗങ്ങൾ കൂടുതൽ പ്രതിസന്ധി നേരിടുന്നു. സ്വകാര്യ സ്കൂളുകളിൽ ഫീസിന്റെ കാര്യത്തിൽ ഇളവൊന്നും ലഭിച്ചിട്ടില്ലെന്നും മാതാപിതാക്കൾ വ്യക്തമാക്കി. 

കുറച്ച് വർഷങ്ങളിലേക്ക് കൊവിഡ് 19 ആഘാതം നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്. തൊഴിൽ മേഖല വെട്ടിക്കുറക്കാനും സാമ്പത്തിക മാന്ദ്യം അനുഭവപ്പെടാനും സാധ്യതയുണ്ടെന്ന് സർവ്വേ വ്യക്തമാക്കി. ഉച്ചഭക്ഷണത്തിൽ പ്രതിസന്ധി പാടില്ലെന്ന സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും 35 ശതമാനം വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം ലഭിച്ചിട്ടില്ലെന്നും സർവ്വേ റിപ്പോർട്ട് ചെയ്തു. ലഭിച്ച 65 ശതമാനത്തിൽ 8%ത്തിന് മാത്രമാണ് വേവിച്ച ഭക്ഷണം ലഭിച്ചത്. 53% പേർക്ക് റേഷനും 4% പേർക്ക് നേരിട്ടുള്ള ആനുകൂല്യവും ലഭിച്ചു. സർവ്വെ നടത്തിയ അഞ്ച് സംസ്ഥാനങ്ങളിൽ ഏറ്റവും മോശം അവസ്ഥ ഉത്തർപ്രദേശിലാണ്. ഇവിടുത്തെ 92% കുട്ടികളും ഏതെങ്കിലും രൂപത്തിൽസ ഉച്ചഭക്ഷണ ആനുകൂല്യം ലഭിക്കാത്തവരാണ്. 90% കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിലൂടെ ഛത്തീസ്​ഗണ്ഡ് ആണ് മുന്നിട്ടുനിൽക്കുന്നത്. 

വിദ്യാർത്ഥികൾ സ്കൂളിലേക്ക് തിരികെയെത്തുന്നത് ആശങ്കയോടെ നോക്കിക്കാണുന്ന അധ്യാപകരമുണ്ട്. ചില സ്കൂളുകൾ ക്വാറന്റൈൻ കേന്ദ്രങ്ങളായും റേഷൻ വിതരണ കേന്ദ്രങ്ങളായും ഉപയോ​ഗിക്കുന്നുണ്ട്. വീണ്ടും തുറക്കാനുള്ള സജ്ജീകരണങ്ങളില്ലാത്തവയാണ് മിക്ക സ്കൂളുകളും എന്ന് സർവ്വേ കണ്ടെത്തി. സർവ്വെയിൽ പങ്കെടുത്ത 43% അധ്യാപകരും തങ്ങളുടെ സ്കൂളിൽ വെള്ളം, ശുചിത്വ സംവിധാനം, എന്നിവയില്ലെന്ന് വെളിപ്പെടുത്തി. സുസ്ഥിരവും സുരക്ഷിതവുമായ ജലവിതരണ കേന്ദ്രങ്ങൾ, ഹാൻഡ്‍വാഷ് സൗകര്യങ്ങൾ, ശുചിത്വ സംവിധാനം എന്നിവയില്ലാത്തതാണ്. 

കൂടാതെ മഹാമാരിക്കാലത്ത് ഫീൽഡ് വർക്കുകൾ ചെയ്തിരുന്ന അധ്യാപകരിൽ 75 ശതമാനവും തങ്ങൾക്ക് മതിയായ സുരക്ഷാ ഉപകരണങ്ങൾ ലഭിച്ചിരുന്നില്ലെന്നും വ്യക്തമാക്കി.കൃത്യമായ അലവൻസ് നൽകിയില്ലെന്നും വെളിപ്പെടുത്തി. ഓക്സ്ഫാം സർവ്വേയുടെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് വേവിച്ച ഉച്ചഭക്ഷണം അല്ലെങ്കിൽ റേഷൻ വീട്ടിലെത്തിക്കാനുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിന് മുമ്പ് ആവശ്യമായ ശുചിത്വ സൗകര്യങ്ങൾ സ്കൂളില് ലഭ്യമാക്കുക. സാങ്കേതിക മാധ്യമങ്ങളുടെ സ്വാധിനം പരിമിതപ്പെടുത്തി അച്ചടിച്ച പഠനസാമ​ഗ്രികളും പുസ്തകങ്ങളും കുട്ടികൾക്ക് എത്തിക്കുക. തുടങ്ങിയ കാര്യങ്ങൾ നടപ്പിൽ വരുത്തി കുട്ടികളെ സുരക്ഷിതമായി വീണ്ടും സ്കൂളിലേക്ക് എത്തിക്കാൻ സർവ്വേ റിപ്പോർട്ടിൽ പറയുന്നു. 

Follow Us:
Download App:
  • android
  • ios