ലൊയോള കോളേജിൽ നിന്ന് നേടിയ അറിവിനും കഴിവുകൾക്കുമൊപ്പം സ്ഥാപനം പകർന്നുനൽകിയ മൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്വബോധവും ജീവിതത്തിലുടനീളം ഉയർത്തിപ്പിടിക്കണമെന്നും മന്ത്രി വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.

തിരുവനന്തപുരം: കേരളത്തിലെ യുവജനങ്ങൾ വെറും തൊഴിൽ അന്വേഷകരായി മാത്രം മാറാതെ സംരംഭക സാധ്യതകൾ കൂടി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ((ഓട്ടോണമസ്) 2024–2026 ബാച്ചിന്‍റെ ബിരുദപൂർത്തീകരണ ചടങ്ങായ 'മാജിസ് 2026'ൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം കാഴ്ചവെക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലൊയോള കോളേജിൽ നിന്ന് നേടിയ അറിവിനും കഴിവുകൾക്കുമൊപ്പം സ്ഥാപനം പകർന്നുനൽകിയ മൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്വബോധവും ജീവിതത്തിലുടനീളം ഉയർത്തിപ്പിടിക്കണം. ഈ ആർജ്ജിച്ച അറിവുകൾ സമൂഹത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കാൻ ബിരുദധാരികൾ മുന്നോട്ടുവരണമെന്നും മന്ത്രി വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.

കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ. നൗഷാദ് വി., കേരള ജെസ്യൂട്ട് പ്രൊവിൻസ് പ്രൊവിൻഷ്യൽ റവ. ഫാ. ഹെൻറി പട്ടരുമഠത്തിൽ എസ്.ജെ, ലൊയോള ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. സണ്ണി തോമസ് എസ്.ജെ, അക്കാദമിക് ഡയറക്ടർ ഡോ. സൈമൺ തട്ടിൽ, കോളേജ് പ്രിൻസിപ്പൽ ഡോ. പ്രകാശ് പിള്ള ആർ., ഫാക്കൽറ്റി കോർഡിനേറ്റർ ഡോ. ഫ്രാൻസിന പി. എക്സ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അധ്യാപകർ, ബിരുദധാരികളായ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ തുടങ്ങി നിരവധി വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക