പ്രസ്തുത കോളേജുകളിൽ ഇനി വരുന്ന ഒഴിവുകൾ കൂടി അന്നേ ദിവസങ്ങളിൽ നടത്തുന്ന സ്‌പോട്ട് അലോട്ട്മെന്റ് മുഖേന നികത്തും.
2025-26 അധ്യയന വർഷത്തെ എം.ഫാം കോഴ്സ് പ്രവേശനത്തിനായുള്ള മൂന്ന് ഘട്ട കേന്ദ്രീകൃത ഓൺലൈൻ അലോട്ട്മെന്റുകൾക്കുശേഷം, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ ഒഴിവുള്ള ഏഴ് സീറ്റുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്മെന്റ് 2025 ഡിസംബർ 27 രാവിലെ 11നും നടത്തും. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഒഴിവുള്ള 14 സീറ്റിലേക്കുള്ള സ്‌പോട്ട് അലോട്ട്മെന്റ് ഡിസംബർ 29 രാവിലെ 11നും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള സ്‌പോട്ട് അലോട്ട്മെന്റ് ഡിസംബർ 30 രാവിലെ 11നും അതത് കോളേജുകളിൽ നടത്തും.
പ്രസ്തുത കോളേജുകളിൽ ഇനി വരുന്ന ഒഴിവുകൾ കൂടി അന്നേ ദിവസങ്ങളിൽ നടത്തുന്ന സ്‌പോട്ട് അലോട്ട്മെന്റ് മുഖേന നികത്തും. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് അന്നേ ദിവസം തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക്: www.dme.kerala.gov.in.
