തിരുവനന്തപുരം: ആരോഗ്യ കേരളത്തില്‍ മാനേജര്‍ (ഫിനാന്‍സ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. സി.എ, ഐ.സി.ഡബ്ല്യു.എ ഇന്റര്‍ മീഡിയേറ്റ്/ എം.ബി.എ (ഫിനാന്‍സ്)/ എം.കോം യോഗ്യതയും കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോ​ഗ്യത. 40 വയസ്സ് ആണ് പ്രായപരിധി. ശമ്പളം- 70,000 രൂപ

www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫീസായ 250 രൂപ ഓണ്‍ലൈനായോ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഓപ്പറേഷന്‍സ് എന്ന പേരില്‍ നേരിട്ടോ (അക്കൗണ്ട് നമ്പര്‍- 195305000419, ഐ.സി.ഐ.സി.ഐ ബാങ്ക്, വഴുതക്കാട്, ഐ.എഫ്.എസ്.സി- ICIC0001953) അയയ്ക്കണം. ഫീസടച്ചതിന്റെ വിവരങ്ങള്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ രേഖപ്പെടുത്തുകയോ സ്‌ക്രീന്‍ഷോട്ട് അറ്റാച്ച് ചെയ്യുകയോ വേണം.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ഫീസ് അടച്ച രേഖകള്‍ എന്നിവ statehealthrecruitment@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. മേയ് 18 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.