വിഷയം ഗൌരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് പ്രതിനിധികൾ അറിയിച്ചു.

ദില്ലി : കേരളത്തിൽ തുടർ പഠനത്തിന് സൗകര്യമൊരുക്കണമെന്ന അഭ്യർത്ഥനയുമായി മണിപ്പൂരിലെ കുകി വിഭാ​ഗത്തിലെ വിദ്യാ‌ർത്ഥിനികൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. 67 വിദ്യാർത്ഥിനികൾ ഒപ്പിട്ട നിവേദനം കൈമാറി. സിപിഐ നേതാവ് ആനി രാജയുടെ നേതൃത്ത്വത്തിലാണ് വിദ്യാർത്ഥി പ്രതിനിധികൾ നിവേദനം കൈമാറിയത്. വിഷയം ഗൌരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് പ്രതിനിധികൾ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

Asianet News | Nipah Virus | Nipah Virus Kerala | Asianet News Live | #Asianetnews