കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി 29 വരെ നീട്ടി.
തിരുവനന്തപുരം: സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) ജനസംഖ്യാനുപാതികമായി മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി 29 വരെ നീട്ടി. കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ് നൽകുന്നത്. 1,500 രൂപയാണ് സ്‌കോളർഷിപ് തുക.
കുടുംബ വാർഷിക വരുമാനം 2,50,000ത്തിൽ കവിയാൻ പാടില്ല. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാല്കൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. https://margadeepam.kerala.gov.in/ മുഖേന ഓൺലൈനായി സ്‌കൂൾതലത്തിൽ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിക്കണം. നിശ്ചിത തീയതിക്കുളളിൽ സ്ഥാപന മേധാവി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471-2302090.
കയര്‍ തൊഴിലാളികളുടെ മക്കള്‍ക്കുള്ള ഉപരിപഠന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികളുടെ മക്കളില്‍ 2024-25 ലെ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്‌ളസ് നേടിയ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള ഉപരിപഠന സ്‌കോളര്‍ഷിപ്പ് (10,000രൂപ) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും 2025 മെയ് 31 ല്‍ രണ്ടു വര്‍ഷത്തെ സാധുവായ അംഗത്വമുള്ള കുടിശ്ശിക കൂടാതെ വിഹിതം ഒടുക്കി വരുന്ന തൊഴിലാളികളുടെ പെണ്‍കുട്ടികളില്‍ 2024-25 ലെ പ്ലസ് ടു ഹയര്‍ സെക്കന്ററി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്‌ളസ് വാങ്ങിയവര്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. ബി പി എല്‍ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷയ്‌ക്കൊപ്പം അപേക്ഷകന്‍ ക്ഷേമനിധി പാസ്റ്റ് ബുക്കിന്റെ കോപ്പിയും വിദ്യാര്‍ത്ഥിനിയുടെ പ്ലസ് ടൂ മാര്‍ക്ക് ലിസ്റ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും വിദ്യാര്‍ഥിനിയുടെ ആധാര്‍ പകര്‍പ്പും അപേക്ഷകന്റെ ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പിയും (ബാങ്ക് അക്കൗണ്ട ആധാര്‍ ലിങ്ക് ചെയ്തതതായിരിക്കണം) റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയും ഹാജരാക്കേണ്ടതാണ്.
അപേക്ഷ സൗജന്യമായി ബോര്‍ഡിന്റെ എല്ലാ ഓഫീസുകളില്‍ നിന്നും https://www.coirworkerswelfarefund kerala.gov.in വെബ്‌സൈറ്റില്‍ നിന്നും ലഭിയ്ക്കും. അപേക്ഷാ ഫോം കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എല്ലാ ഓഫീസുകളിലും ഒക്ടോബര്‍ 31 വരെ സ്വീകരിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.


