Asianet News MalayalamAsianet News Malayalam

കൊവിഡ് പോരാളികളുടെ മക്കൾക്ക് എംബിബിഎസ് സീറ്റ് സംവരണം; എം.സി.സി അപേക്ഷ ക്ഷണിച്ചു

നീറ്റ് റാങ്ക് പ്രകാരമുള്ള ഓൺലൈൻ അപേക്ഷകൾ പരിഗണിച്ച് പ്രത്യേക മെഡിക്കൽ സമിതിയായിരിക്കും സംവരണം നിശ്ചയിക്കുക.

MBBS seat reservation for covid fighters children
Author
Delhi, First Published Dec 10, 2020, 4:02 PM IST

ദില്ലി: കൊവിഡുമായി ബന്ധപ്പെട്ട ജോലിക്കിടയിൽ ​കൊവിഡ് ബാധിച്ചും അല്ലാതെയും മരണപ്പെട്ടവരുടെ മക്കൾക്കായി സംവരണം ചെയ്ത എം.ബി.ബി.എസ് സീറ്റുകളിലെ പ്രവേശനത്തിന് മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി (എം.സി.സി) അപേക്ഷ ക്ഷണിച്ചു. 'കോവിഡ് പോരാളികളുടെ മക്കൾ' എന്ന വിഭാഗത്തിൽ കേന്ദ്ര പൂളിന് കീഴിൽ അഞ്ച് സീറ്റുകളാണ് ഈ അധ്യയന വർഷം അനുവദിച്ചിരിക്കുന്നത്.

സ്വകാര്യ ആശുപത്രി ജീവനക്കാർ, വിരമിച്ചവർ, സന്നദ്ധപ്രവർത്തകർ, തദ്ദേശ സ്ഥാപനങ്ങളിലുള്ളവർ, കരാർ ജീവനക്കാർ, ദിവസവേതനക്കാർ, താൽക്കാലിക ജീവനക്കാർ, സംസ്ഥാനങ്ങൾ പുറംകരാർ ജോലിക്കെടുത്തവർ, സംസ്ഥാന കേന്ദ്ര ആശുപത്രികൾ, കേന്ദ്ര-സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ സ്വയംഭരണ ആശുപത്രികൾ, എയിംസ്, ദേശീയ പ്രാധാന്യമുള്ള മറ്റ് സ്ഥാപനങ്ങൾ, കേന്ദ്ര മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലെ ജീവനക്കാർ എന്നിവർ ക്വാട്ടയ്ക്ക് കീഴിൽ വരും.

നീറ്റ് റാങ്ക് പ്രകാരമുള്ള ഓൺലൈൻ അപേക്ഷകൾ പരിഗണിച്ച് പ്രത്യേക മെഡിക്കൽ സമിതിയായിരിക്കും സംവരണം നിശ്ചയിക്കുക. ഇതിനായി നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷയും ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും സഹിതം വേണം അലോട്ട്മെന്റിനായി അപേക്ഷിക്കാൻ. ഇത് സംബന്ധിച്ച വിശദമായ വിജ്ഞാപനം nta.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
 

Follow Us:
Download App:
  • android
  • ios