Asianet News MalayalamAsianet News Malayalam

എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എം.സി.എ പ്രവേശനം

യോഗ്യതാ പരീക്ഷ 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. സംവരണ വിഭാഗക്കാർ ആകെ 45 ശതമാനം മാർക്ക് നേടിയിരിക്കണം. അപേക്ഷാഫീസ് പൊതു വിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 500 രൂപയുമാണ്. 

MCA admission in AICTE accredited educational institutions
Author
Trivandrum, First Published Jun 23, 2021, 9:05 AM IST

തിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(എം.സി.എ) പ്രവേശനത്തിന് ജൂൺ 21 മുതൽ ജൂലൈ 19 വരെ അപേക്ഷിക്കാം. ബി.സി.എ/കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് ബിരുദമോ തത്തുല്യ യോഗ്യതയോ അല്ലെങ്കിൽ മാത്തമാറ്റിക്‌സ് ഒരു വിഷയമായി 10+2 തലത്തിലോ ബിരുദ തലത്തിലോ പഠിച്ചിട്ടുള്ള ബി.എ/ബി.എസ്സ്.സി/ബി.കോം ബിരുദം. യോഗ്യതാ പരീക്ഷ 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. സംവരണ വിഭാഗക്കാർ ആകെ 45 ശതമാനം മാർക്ക് നേടിയിരിക്കണം. 

അപേക്ഷാഫീസ് പൊതു വിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 500 രൂപയുമാണ്. വ്യക്തിഗത വിവരങ്ങൾ www.lbscentre.kerala.gov.in ൽ കൂടി  ഓൺലൈനായി രേഖപ്പെടുത്തിയശേഷം ഓൺലൈൻ മുഖേനയോ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ജൂലൈ 16 വരെ അപേക്ഷാഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധരേഖകൾ അപ്‌ലോഡ് ചെയ്യണം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്  പരീക്ഷാ കേന്ദ്രങ്ങളിൽ എൽ.ബി.എസ്സ് സെന്റർ ഡയറക്ടർ പ്രഖ്യാപിക്കുന്ന തീയതിയിൽ നടത്തുന്ന പ്രവേശന പരീക്ഷക്ക് ലഭിക്കുന്ന റാങ്കിന്റെ  അടിസ്ഥാനത്തിലാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios