തിരുവനന്തപുരം:  തിരുവനന്തപുരം അമ്പലമുക്കിൽ സർവെയും ഭൂരേഖയും വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മോഡേൺ ഗവ.റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്റർ ഫോർ സർവെ (എംജിആർറ്റിസിഎസ്) ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്ന ഐറ്റിഐ (സർവെ, സിവിൽ), ചെയിൻ സർവെ എന്നീ യോഗ്യത ഉള്ളവരിൽ നിന്നും മോഡേൺ സർവെ കോഴ്‌സിലേക്കും എസ്എസ്എൽസിയും അതിനു മുകളിൽ യോഗ്യത ഉള്ളവർക്കായുള്ള ഹ്രസ്വകാല മോഡേൺ സർവ്വെ കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു. 52 പ്രവൃത്തി ദിവസത്തെ കോഴ്‌സിൽ ടോട്ടൽ സ്റ്റേഷൻ, ജിപിഎസ് തുടങ്ങിയ ആധുനിക ഉപകരണങ്ങളിലും, മാപ്പിംഗ് സോഫ്റ്റ് വെയറുകളിലും 30 ദിവസത്തെ ഹ്രസ്വകാല കോഴ്‌സിൽ ടോട്ടൽ സ്റ്റേഷനിലും മതിയായ പരിശീലനം നൽകും. ഫോൺ: 0471-2439399, 9497301984.