Asianet News MalayalamAsianet News Malayalam

കീം: ഭിന്നശേഷിക്കാർക്കുള്ള ശാരീരിക പരിശോധനയ്ക്ക് രജിസ്റ്റർ ചെയ്യണം

മെഡിക്കൽ ബോർഡ് പരിശോധനയ്ക്ക് പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് മുഖേന 21ന് വൈകിട്ട് അഞ്ചിനകം രജിസ്റ്റർ ചെയ്യണം. 

Must register for physical examination for differently abled for keam
Author
Trivandrum, First Published Sep 21, 2021, 9:53 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിങ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ ആന്റ് മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ ശാരീരിക പരിശോധന സെപ്റ്റംബർ 23, 24 തീയതികളിൽ കേരളത്തിലെ 10 സർക്കാർ മെഡിക്കൽ കോളേജുകളിൽ നടക്കും. മെഡിക്കൽ ബോർഡ് പരിശോധനയ്ക്ക് പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് മുഖേന 21ന് വൈകിട്ട് അഞ്ചിനകം രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ ലഭിക്കും. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios