Asianet News MalayalamAsianet News Malayalam

National Education Day| മൗലാന അബുൾ കലാം ആസാദിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നതെന്തുകൊണ്ട്?

ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തെ പിന്തുണക്കുകയും വിദ്യാഭ്യാസത്തിൽ ഇം​ഗ്ലീഷ് ഭാഷക്ക് പ്രാമുഖ്യം നൽകണമെന്ന് ആവശ്യപ്പെട്ടു. പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ നൽകണമെന്ന് ശക്തിയുക്തം വാദിക്കുകയും ചെയ്തു. 

national education day celebrations
Author
Delhi, First Published Nov 11, 2021, 11:58 AM IST

ദില്ലി: ദേശീയവിദ്യാഭ്യാസ ദിനമാണ് (National Education Day) നവംബർ 11. ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായ മൗലാന അബുൾ കലാം ആസാദിന്റെ (Maulana Abul kalam Azad) ജന്മദിനമാണ് ദേശീയ വി​ദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന (First Education minister) അദ്ദേഹം 1948 മുതൽ 1958 വരെയാണ് പദവിയിൽ തുടർന്നത്. വിദ്യാഭ്യാസ രം​ഗത്തിന് നൽകിയ മഹത്തായ സംഭാവനകളെ മാനിച്ചാണ് അദ്ദേഹത്തിന്റെ ജന്മദിനം ദേശീയവിദ്യാഭ്യാസ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 

അബുൾ കലാം ​ഗുലാം മുഹിയുദ്ദിനാണ് പിൽക്കാലത്ത് മൗലാന അബുൾ കലാം ആസാദ് എന്നറിയപ്പെട്ടത്. 1888 ൽ സൗദി അറേബ്യയിലെ മക്കയിൽ ജനനം. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അദ്ദേഹം ബ്രീട്ടീഷ് നയങ്ങളെ വിമർശിക്കാൻ 1912 ൽ അൽ ഹിലാൽ എന്ന പേരിൽ ഒരു വാരിക ആരംഭിച്ചു. അൽ ഹിലാൽ നിരോധിച്ചതിന് ശേഷം അൽ ബാ​ഗ എന്ന പേരിൽ മറ്റൊരു വാരികയും പുറത്തിറക്കി. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി അദ്ദേഹം ശക്തമായി നിലകൊണ്ടു. 1949 ലെ അസംബ്ലിയിൽ, സമൂഹത്തിന്റെ പകുതിയോളം വരുന്ന സ്ത്രികളുടെ പുരോ​ഗതിക്ക് പരി​ഗണന നൽകിയില്ലെങ്കിൽ ദേശീയ വിദ്യാഭ്യാസം ഉചിതമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തെ പിന്തുണക്കുകയും വിദ്യാഭ്യാസത്തിൽ ഇം​ഗ്ലീഷ് ഭാഷക്ക് പ്രാമുഖ്യം നൽകണമെന്ന് ആവശ്യപ്പെട്ടു. പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ നൽകണമെന്ന് ശക്തിയുക്തം വാദിക്കുകയും ചെയ്തു. 

വിദ്യാഭ്യാസ മന്ത്രിയായിരിക്കെ, ആദ്യത്തെ ഐഐടി, ഐഐഎസ്‌സി, സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ എന്നിവ സ്ഥാപിക്കപ്പെട്ടു. സംഗീത നാടക അക്കാദമി, ലളിത കലാ അക്കാദമി, സാഹിത്യ അക്കാദമി, ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് എന്നിവയുൾപ്പെടെ ഏറ്റവും പ്രമുഖമായ സാംസ്കാരിക, സാഹിത്യ അക്കാദമികളും സ്ഥാപിച്ചു. 


 

Follow Us:
Download App:
  • android
  • ios