Asianet News MalayalamAsianet News Malayalam

ട്രാൻസ്ജെൻഡറിന് മലയാളം വേണം; മത്സരം നടത്താന്‍ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

 ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മാന്യമായ പദവി നല്‍കാനുതകുന്ന, അവരെ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമായ പദം കണ്ടെത്താന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ദേശിക്കുന്നു. 

need malayalam word for transgender
Author
Trivandrum, First Published Jul 7, 2022, 2:43 PM IST

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്റര്‍ (transgender) എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായ പദം (malayalam word) മലയാളത്തില്‍ നിലവിലില്ല. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മാന്യമായ പദവി നല്‍കാനുതകുന്ന, അവരെ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമായ പദം കണ്ടെത്താന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ദേശിക്കുന്നു. പദനിർദ്ദേശത്തിനായി ഒരു മത്സരം നടത്തുകയും അങ്ങിനെ ലഭിക്കുന്ന പദങ്ങളിൽ നിന്ന് ഉചിതമായ പദം ഭാഷാവിദഗ്ധരുടെ സമിതി കണ്ടെത്തുന്നതുമാണ്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിര്‍ദ്ദേശിക്കുന്ന പദം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ keralabhashatvm@gmail.com എന്ന ഇ-മെയിലിലേക്ക് പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം ജൂലൈ 14നകം അയക്കാവുന്നതാണ്. 

സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവ്; എംപ്ലോയബിലിറ്റി സെന്റര്‍ വഴി അപേക്ഷിക്കാം
തിരുവനന്തപുരം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലെ സ്ഥിരം ഒഴിവുകളിലേക്ക് എംപ്ലോയബിലിറ്റി സെന്റര്‍ വഴി നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതകള്‍ക്കനുസരിച്ചാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുക.  താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ deetvpm.emp.ibr@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേക്ക് പേര്, ജനനതീയതി, വയസ്, വിദ്യാഭ്യാസ യോഗ്യത, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ നമ്പര്‍, എംപ്ലോയ്മെന്റ് എക്സേച്ഞ്ചിന്റെ പേര് എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ട് അപേക്ഷിക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. മെയില്‍ ചെയ്യുമ്പോള്‍ സബ്ജെക്ടില്‍ 'എംപ്ലോയബിലിറ്റി സെന്റര്‍ തിരുവനന്തപുരം-ജോബ് ഡ്രൈവ് ജൂലൈ 2022' എന്ന് രേഖപ്പടുത്തണം.

Follow Us:
Download App:
  • android
  • ios