ദില്ലി: മെഡിക്കല്‍ എന്‍ട്രന്‍സ് പ്രവേശനം പരീക്ഷയായ നീറ്റ് 2020 ന്റെ ഫലം ntaneet.nic.in എന്ന വെബ്സൈറ്റില്‍ നിന്ന് അറിയാന്‍ സാധിക്കും. ഒക്ടോബര്‍ 12 ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍ ഒക്ടോബര്‍ 16ന് നീറ്റ് ഫലം പ്രഖ്യാപിക്കുമെന്ന് ട്വിറ്ററിലൂടെ അറയിച്ചിരുന്നു.
സെപ്റ്റംബര്‍ 13 നാണ് രാജ്യത്തെമ്പാടുമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നീറ്റ് പ്രവേശന പരീക്ഷ നടത്തിയത്. 15.6 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതാനായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 90 ശതമാനം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. രണ്ടു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ പരീക്ഷയെഴുതാന്‍ കഴിഞ്ഞിരുന്നില്ല. ഇവര്‍ക്കായി ഒക്ടോബര്‍ 14 ന് വീണ്ടും നീറ്റ് പരീക്ഷ നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് വീണ്ടും പരീക്ഷ നടന്നു.

സെപ്റ്റംബര്‍ 26ന് നീറ്റിന്റെ പ്രൊവിഷണല്‍ ഉത്തര സൂചിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. എല്ലാ കോഡിലുമുള്ള ചോദ്യപേപ്പറുകളും അവയുടെ ഉത്തരങ്ങളും വെബ്സൈറ്റില്‍ നല്‍കി. ഫലം പരിശോധിക്കാന്‍ ntaneet.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അതില്‍ NEET result എന്ന ലിങ്ക് ക്ലിക്ക് ചെയ്യാം. തുടര്‍ന്ന് റോള്‍ നമ്പറും ഡേറ്റ് ഓഫ് ബര്‍ത്തും നല്‍കി സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. സ്‌ക്രീനില്‍ ഫലം കാണാന്‍ കഴിയും. ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കാം. ഫലം വരുന്നതോടൊപ്പം അന്തിമ ഉത്തരസൂചികയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.