ദില്ലി: സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകളിലേക്കുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന് (നീറ്റ്-എസ്.എസ്) തിങ്കളാഴ്ച മുതല്‍ രജിസ്റ്റര്‍ ചെയ്യാം. സെപ്റ്റംബര്‍ 15-നാണ് പരീക്ഷ. യോഗ്യരായ പരീക്ഷാര്‍ഥികള്‍ക്ക് www.nbe.edu.in എന്ന വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 23 വരെ അപേക്ഷിക്കാം. സെപ്റ്റംബര്‍ 25-നകം ഫലം പ്രഖ്യാപിക്കും. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ആണ് പരീക്ഷ നടത്തുന്നത്. 

ഡി.എം., എം.സിഎച്ച്. കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് നീറ്റ്-എസ്.എസ്. ന്യൂഡല്‍ഹി എയിംസ്, ചണ്ഡീഗഡിലെ പി.ജി.ഐ.എം.ഇ.ആര്‍., പുതുച്ചേരി ജിപ്മര്‍, ബെഗളൂരുവിലെ നിംഹാന്‍സ്, തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയൊഴികെയുള്ള മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് ഈ പരീക്ഷയിലെ റാങ്ക് പരിഗണിക്കും. കഴിഞ്ഞവര്‍ഷം ജൂണ്‍ 28-നായിരുന്നു പരീക്ഷ.