ഓ​ഗസ്റ്റ് 26 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം. 

മുംബൈ: മുംബൈ സര്‍വകലാശാലയിലെ വിവിധ മേഖലകളിലെ നൂതന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഓ​ഗസ്റ്റ് 26 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം. 

മാരിടൈം സ്റ്റഡീസില്‍ എം.എ., എം.കോം., എം.എസ്‌സി. രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ കണ്ടംപററി സ്റ്റഡീസിലെ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ മാരിടൈം സ്റ്റഡീസില്‍ എം.എ. (മാരിടൈം സ്റ്റഡീസ്), എം.കോം. (മാരിടൈം സ്റ്റഡീസ്), എം.എസ്‌സി. (മാരിടൈം സ്റ്റഡീസ്) എന്നിങ്ങനെ മൂന്ന് ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാമുകളാണ് തുടങ്ങുന്നത്

എം.എ. പ്രോഗ്രാമിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. എം.കോമിന് ബി.കോം ബിരുദത്തിനുപുറമേ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, അനുബന്ധ വിഷയങ്ങളില്‍ ബി.എസ്‌സി., ബി.ഇ./ബി.ടെക്./തത്തുല്യ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
എം.എസ്‌സി.ക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോളജിക്കല്‍ സയന്‍സസ് അനുബന്ധ വിഷയങ്ങളില്‍ ബി.എസ്‌സി., ബി.ഇ./ബി.ടെക്./ബി.ഫാം./തത്തുല്യ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. മൂന്നിനും യോഗ്യതാപരീക്ഷാ മാര്‍ക്ക് വ്യവസ്ഥയുണ്ട്. വിവരങ്ങള്‍ക്ക്: cemas.mu.ac.in

തിയേറ്റര്‍ ആര്‍ട്‌സ്: അക്കാദമി ഓഫ് തിയേറ്റര്‍ ആര്‍ട്‌സില്‍ മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്‌സ്, ഡിപ്ലോമ ഇന്‍ ആക്ടിങ് സ്‌കില്‍സ് എന്നീ കോഴ്‌സുകള്‍. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ള, തിയേറ്റര്‍ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹയര്‍സെക്കന്‍ഡറി/തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: https://theatreartsdepartmentmu.com/