Asianet News MalayalamAsianet News Malayalam

അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ പ്രത്യാശ പദ്ധതി: എൻ.ജി.ഒകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

അന്യസംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്ത് എത്തിക്കുന്ന പ്രത്യാശ പദ്ധതി തിരുവനന്തപുരം മേഖലയിൽ നടപ്പാക്കുന്നതിന് അനുയോജ്യരായ സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 

NGOs can apply for prathyasa project for migrant workers
Author
Trivandrum, First Published May 19, 2021, 12:11 PM IST

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് നേരിട്ട് നടത്തുന്നതും എൻ.ജി.ഒകൾ മുഖേന നടത്തുന്നതുമായ ക്ഷേമ സ്ഥാപനങ്ങളിലെ അന്യസംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്ത് എത്തിക്കുന്ന പ്രത്യാശ പദ്ധതി തിരുവനന്തപുരം മേഖലയിൽ നടപ്പാക്കുന്നതിന് അനുയോജ്യരായ സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സാമൂഹ്യനീതി ഡയറക്ടർ, വികാസ്ഭവൻ, അഞ്ചാംനില, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ മേയ് 31നകം നിശ്ചിത പ്രൊഫോർമ പ്രകാരം ലഭ്യമാക്കണം. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ ഉൾപ്പെടുത്തണം. രണ്ട് പകർപ്പുകളിൽ ഒരെണ്ണം ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് സമർപ്പിക്കണം. അപേക്ഷയുടെ പുറം കവറിൽ  Application for Prathyasa Project എന്ന് രേഖപ്പെടുത്തിയിരിക്കണം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios