Asianet News MalayalamAsianet News Malayalam

NIT Patna Student : എൻഐടി ബിരുദ വിദ്യാര്‍ത്ഥിയ്ക്ക് ആമസോണ്‍ വാഗ്ദാനം ചെയ്ത ശമ്പളം എത്രയാണെന്നോ?

എൻഐടിയിലെ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് അഭിഷേക്. NIT അധികൃതര്‍ ട്വിറ്ററിലൂടെയാണ് തങ്ങളുടെ വിദ്യാര്‍ത്ഥിയായ അഭിഷേക് കുമാറിന് ലഭിച്ച ജോലി വാഗ്ദാനം സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. 

NIT Patna student bags Rs 1.8 crore offer at Amazon
Author
Patna, First Published Apr 25, 2022, 11:00 PM IST

എൻഐടി പട്‌നയിൽ (NIT Patna) നിന്നുള്ള വിദ്യാർത്ഥി അഭിഷേക് കുമാറിന് ആമസോൺ (amazon) വാഗ്ദാനം ചെയ്ത ശമ്പളം എത്രയാണെന്നോ? 1.08 കോടി രൂപ. എൻഐടിയിലെ അവസാന വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് അഭിഷേക്. NIT അധികൃതർ ട്വിറ്ററിലൂടെയാണ് തങ്ങളുടെ വിദ്യാർത്ഥിയായ അഭിഷേക് കുമാറിന് ലഭിച്ച ജോലി വാഗ്ദാനം സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. 

ക്യാംപസിലെ തന്നെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിലെ അവസാന വർഷ വിദ്യാർത്ഥിനിയായ അദിതി തിവാരി 1.6 കോടി ശമ്പളത്തിൽ ഫേസ്ബുക്കിൽ ജോലിയിൽ പ്രവേശിച്ചതിനു ശേഷം ഒരു വിദ്യാർത്ഥിയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്ലേസ്മെന്റാണ് ഇപ്പോഴത്തേത്. എൻഐടി പട്‌നയിൽ ഈ വർഷം റെക്കോർഡ് ബ്രേക്കിംഗ് വർഷമാണ്. സ്ഥാപനം മൊത്തത്തിൽ 130 ശതമാനം പ്ലേസ്‌മെന്റുകൾ നേടി. കൊവിഡ് പകർച്ചവ്യാധി കാമ്പസ് പ്ലെയ്‌സ്‌മെന്റുകളെ മോശമായി ബാധിച്ചു. 

Follow Us:
Download App:
  • android
  • ios