Asianet News MalayalamAsianet News Malayalam

നിയുക്തി 2022 - മെഗാ ജോബ് ഫെയര്‍ നവംബർ 26 ന്; 50 സ്ഥാപനങ്ങളിലേക്ക് 2000ത്തോളം തൊഴിലവസരങ്ങൾ

കാക്കഞ്ചേരി കിന്‍ഫ്ര ടെക്‌നോപാര്‍ക്കിലെ ഭക്ഷ്യ സംസ്‌കരണ, ഭക്ഷ്യ പാക്കിംഗ്, വിവര സാങ്കേതികത കമ്പനികളും മേളയുടെ ഭാഗമാവുന്നുണ്ട്. ബി.എസ് സി. ഫുഡ് ടെക്‌നോളജി, ബി ബി.ബി.എ, ഐടിഐ ഫിറ്റര്‍ യോഗ്യതയുള്ളവരെയാണ് ഭക്ഷ്യ സംസ്‌കരണ കമ്പനികള്‍ തേടുന്നത്. 

niyukthi mega job fair held  November 26
Author
First Published Nov 19, 2022, 2:56 PM IST

മലപ്പുറം:  മലപ്പുറം ജില്ലാ നിയുക്തി 2022 മെഗാ ജോബ് ഫെയര്‍ 26-ന് രാവിലെ 10 മണിക്ക് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് സര്‍വകലാശാലാ പ്ലേസ്‌മെന്റ് സെല്ലും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്വകാര്യ മേഖലയിലെ 50 പ്രമുഖ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം അവസരങ്ങളിലേക്കാണ് തൊഴിലന്വേഷകരെ ക്ഷണിക്കുന്നത്. 

കാക്കഞ്ചേരി കിന്‍ഫ്ര ടെക്‌നോപാര്‍ക്കിലെ ഭക്ഷ്യ സംസ്‌കരണ, ഭക്ഷ്യ പാക്കിംഗ്, വിവര സാങ്കേതികത കമ്പനികളും മേളയുടെ ഭാഗമാവുന്നുണ്ട്. ബി.എസ് സി. ഫുഡ് ടെക്‌നോളജി, ബി ബി.ബി.എ, ഐടിഐ ഫിറ്റര്‍ യോഗ്യതയുള്ളവരെയാണ് ഭക്ഷ്യ സംസ്‌കരണ കമ്പനികള്‍ തേടുന്നത്. കസ്റ്റമര്‍ റിലേഷന്‍സ് എക്‌സിക്യൂട്ടിവ്, പി എച്ച് പി ഡെവലപ്പര്‍, ഡോട്ട് നെറ്റ് പ്രോഗ്രാമര്‍ എന്നിവക്ക് പുറമേ തുടക്കക്കാരെയും ഐടി കമ്പനികള്‍ക്ക് ആവശ്യമുണ്ട്. മേള വേദിയില്‍ തല്‍സമയം നടക്കുന്ന അഭിരുചി പരീക്ഷ മുഖേനയാണ് തുടക്കക്കാരെ ഐടി കമ്പനികള്‍ തിരഞ്ഞെടുക്കുന്നത്.

രാജ്യത്തെ മുന്‍നിര പാദരക്ഷാ കമ്പനി, വിവിധ സ്വകാര്യ ആശുപത്രികള്‍, വാഹന മാര്‍ക്കറ്റിംഗ്, ബാങ്കിംഗ് കമ്പനികളും ഭിന്നശേഷി തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജോബ് ഫോര്‍ ഇന്‍ഡ്യ എന്ന സന്നദ്ധ സംഘടനയും മേളയുടെ ഭാഗമാവുമെന്ന് പ്ലേസ്മെന്റ് സെല്‍ മേധാവി ഡോ. എ. യൂസുഫ്, ജില്ലാ എംപ്‌ളോയ്‌മെന്റ് ഓഫീസര്‍ കെ. ഷൈലേഷ് എന്നിവര്‍ അറിയിച്ചു മേളയില്‍ പങ്കെടുക്കാന്‍ jobfest.kerala.gov.in എന്ന വെബ് സൈറ്റില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 18 മുതല്‍ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഒരാള്‍ക്ക് പരമാവധി മൂന്ന് കമ്പനികളില്‍ അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ എണ്ണം ബയോഡാറ്റ കയ്യില്‍ കരുതേണ്ടതാണ്. ആദ്യമായാണ് സര്‍വകലാശാല ക്യാംപസ് നിയുക്തി ജോബ് ഫെയറിന് വേദിയാവുന്നത്. വിവരങ്ങള്‍ക്ക് : 8078428570 , 9388498696

വിനോദയാത്രക്കാരുടെ ശ്രദ്ധക്ക്, ഇക്കാര്യങ്ങൾ കർശനമായി പാലിക്കണം; പുതിയ നടപടിക്രമങ്ങളെക്കുറിച്ച്...
 

Follow Us:
Download App:
  • android
  • ios