ദില്ലി: റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസിൽ അറ്റൻഡൻറ്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 841 ഒഴിവുകളാണുള്ളത്. കേരളത്തിലും ഒഴിവുകളുണ്ട്. പത്താം ക്ലാസ് ആണ് അപേക്ഷിക്കുവാനുള്ള യോഗ്യത. ഓൺലൈനായി അപേക്ഷിക്കുക. ശമ്പളം: 26,508 രൂപ.

മാർച്ച് 15 വരെയാണ് അപേക്ഷകൾ അയക്കുവാൻ അവസരം.അപേക്ഷാ ഫേസ് 450 രൂപയാണ്, സംവരണ വിഭാഗക്കാർ 50 രൂപ ഫീസ് അടച്ചാൽ മതിയാകും.ഡെബിറ്റ് കാർഡ് ക്രെഡിറ്റ് കാർഡ് നേടി ബാങ്കിങ് മുതലായ സേവനമാണ് മുഖേനെ ഫീസ് അടയ്ക്കാവുന്നതാണ്. വിശദ വിവരങ്ങൾക്കും അപേക്ഷ അയക്കുന്നതിനുമായി www.rbi.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പ്രായ പരിധി : 18 – 25 വയസ്. അപേക്ഷകർ 02/02/1996നു മുൻപോ 01/02/2003നു ശേഷമോ ജനിച്ചവർ ആകരുത്. എസ്.സി/ എസ്.ടി വിഭാഗത്തിന് 5 വയസും, ഒ.ബി.സിക്ക് 3 വയസും ഉയർന്ന പ്രായ പരിധിയിൽ ഇളവു ലഭ്യമാകും. മറ്റു സംവരണ വിഭാഗക്കാർക്കും ചട്ടപ്രകാരമുള്ള വയസ് ഇളവുകൾ ലഭ്യമാകും.