തിരുവനന്തപുരം: സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹയര്‍ സെക്കന്ററി, പത്താം തരം തുല്യതാ കോഴ്സുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 2021 ജനുവരി 1 ന് ആരംഭിക്കും. 22 വയസ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍സെക്കന്ററി തുല്യതാ കോഴ്സിലും 17 വയസ് പൂര്‍ത്തിയായവര്‍ക്ക് പത്താം തരം തുല്യതാ കോഴ്സിനും ചേരാനാകും. ഹയര്‍സെക്കന്ററിക്ക് 2,500 രൂപയും പത്താംതരത്തിന് 1,850 രൂപയുമാണ് ഫീസ്.  താത്പര്യമുള്ളവർ www.literacymission kerala.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി ഫെബ്രുവരി 28.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471-2556740.