തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററുകളിലെ സേവനങ്ങൾ  കോവിഡ് പശ്ചാലത്തലത്തില്‍ ഓണ്‍ലൈനായി ലഭിക്കും. കോഴ്‌സുകള്‍, പ്രവേശനപരീക്ഷകള്‍, ഭാവിപഠന സാധ്യതകള്‍, മത്സര പരീക്ഷാ പരിശീലനം, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, മുതലായ പഠനം, പരിശീലനം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്  സെന്ററുകൾ വഴി ലഭിക്കുക. 

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും സേവനം ലഭിക്കുക. www.cdckerala.inഎന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് ഓണ്‍ലൈന്‍ കരിയര്‍ കൗണ്‍സിലിങ്ങിനായുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന ഗൂഗിള്‍ ഫോറം വഴി രജിസ്റ്റര്‍ ചെയ്യാം. ഗ്രൂപ്പ് കൗണ്‍സിലിങ്ങിന്റെ  തിയ്യതിയും സമയവും രജിസ്റ്റര്‍ ചെയ്ത ഫോണില്‍ ലഭ്യമാക്കും.