Asianet News MalayalamAsianet News Malayalam

കായികതാരമാണോ? എയർഫോഴ്സിൽ അവസരം; ഇന്റർമീഡിയറ്റ് -പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത

ക്രിക്കറ്റ്, അത്​ലറ്റിക്സ്, ബാസ്ക്കറ്റ്ബോൾ, ബോക്സിങ്, സ്ക്വാഷ്, സ്വിമ്മിങ്, വോളിബോൾ, ഡൈവിങ്, ഫുട്ബോൾ, ഹാൻഡ്ബോൾ, ഹോക്കി, റെസിലിങ്, കബഡി, വാട്ടർ പോളോ, വെയിറ്റ് ലിഫ്റ്റിങ് എന്നിവയിൽ തിളങ്ങിയ തരങ്ങൾക്കാണ് അവസരം.

opportunity in airforce for sports persons
Author
Delhi, First Published Apr 2, 2021, 9:19 AM IST

ന്യൂഡൽഹി: ദേശീയ, അന്തർദേശീയ കായിക താരങ്ങൾക്ക് ഇന്ത്യൻ എയർ ഫോഴ്സിൽ അവസരം. ഈമാസം 26 മുതൽ 28 വരെ ലോക് കല്ല്യാൺ മാർഗ് ന്യൂവില്ലിങ്ടൺ ക്യാംപിലെ എയർഫോഴ്സ് സ്റ്റേഷനിൽ സെലക്ഷൻ നടക്കും. അവിവാഹിതരായ പുരുഷന്മാർക്ക് നോൺ ടെക്നിക്കൽ ട്രേഡിലാണ് നിയമനം നൽകുക. ക്രിക്കറ്റ്, അത്​ലറ്റിക്സ്, ബാസ്ക്കറ്റ്ബോൾ, ബോക്സിങ്, സ്ക്വാഷ്, സ്വിമ്മിങ്, വോളിബോൾ, ഡൈവിങ്, ഫുട്ബോൾ, ഹാൻഡ്ബോൾ, ഹോക്കി, റെസിലിങ്, കബഡി, വാട്ടർ പോളോ, വെയിറ്റ് ലിഫ്റ്റിങ് എന്നിവയിൽ തിളങ്ങിയ തരങ്ങൾക്കാണ് അവസരം.

ഇന്റർമീഡിയറ്റ് -പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. 2000 ജൂലായ് 18നും 2004 ജൂൺ 30നും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ. www.airmenselection.cdac.in ൽ വിശദവിവരങ്ങളും അപേക്ഷാഫോമും ലഭ്യമാണ്. അപേക്ഷാഫോമുകൾ iafsportsrec@gmail.com എന്ന വിലാസത്തിലാണ് അയക്കേണ്ടത്.

 

Follow Us:
Download App:
  • android
  • ios