ദില്ലി: ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ)യിൽ 22 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ (21), സെക്യൂരിറ്റി ഓഫീസർ (1) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 56,100 മുതൽ 1.77 ലക്ഷം രൂപ വരെയാണ് ശമ്പളം. 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദമാണ് രണ്ട് തസ്തികകളിലേക്കുമുള്ള യോഗ്യത. 

ഉയർന്ന പ്രായപരിധി 42 വയസ്സ്. ignou.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഡിസംബർ 10 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി വെബ്സൈറ്റ് സന്ദർശിക്കുക.