തിരുവനന്തപുരം: ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പിഎസ്‍സി പൊതുപരീക്ഷയുടെ കൺഫർമേഷനിൽ തെറ്റായ വിവരങ്ങൾ നൽകിയവർക്ക് തിരുത്താൻ അവസരമുണ്ടെന്ന് പിഎസ്‍സി അറിയിപ്പ്. പിഎസ്‍സി ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ മാസം 21വരെ സമയമുണ്ട്. ചോദ്യപേപ്പറിന്റെ മാധ്യമം, പരീക്ഷയെഴുതേണ്ട ജില്ല എന്നിവയിലെ തെറ്റ് തിരുത്താനാണ് ഉദ്യോ​ഗാർത്ഥികൾക്ക് അവസരം നൽകിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഉദ്യോ​ഗാർത്ഥികൾ മെയിൽ ഐഡി വഴിയും മറ്റ് ജില്ലകളിലെ ഉദ്യോ​ഗാർത്ഥികൾ അതാത് ജില്ലകളിലെ ജില്ലാ ഓഫീസറുമായും ബന്ധപ്പെട്ടുമാണ് അപേക്ഷ നൽകേണ്ടത്.

ഫേസ്ബുക്ക് അറിയിപ്പിന്റെ പൂർണ്ണരൂപം:

2021 ഫെബ്രുവരി മാസം നടക്കുന്ന എസ്എസ്എൽസി വരെ യോ​ഗ്യതയുള്ള ഉദ്യോ​ഗാർത്ഥികൾക്കായി നടത്തുന്ന പൊതുപ്രാഥമിക പരീക്ഷയ്ക്ക് കൺഫർമേഷൻ നൽകിയ ഉദ്യോ​ഗാർത്ഥികളിൽ ചോദ്യപേപ്പറിന്റെ മാധ്യമം, പരീക്ഷയെഴുതേണ്ട ജില്ല എന്നിവ തെറ്റായി രേഖപ്പെടുത്തിയ തിരുവനന്തപുരം ജില്ലയിലെ ഉദ്യോ​ഗാർത്ഥികൾ ആയതിൽ മാറ്റം വരുത്തുന്നതിന് jointce.psc@kerala.gov.in എന്ന മെയിൽ ഐഡിയിലേക്കും മറ്റ് ജില്ലയിലെ ഉദ്യോ​ഗാർത്ഥികൾ അതാത് ജില്ലയിലെ ജില്ലാ ഓഫീസറുമായും ബന്ധപ്പെട്ടും അപേക്ഷ സമർപ്പിക്കേണ്ടതാണ്. 

ടി അപേക്ഷയിൽ തങ്ങളുടെ യൂസർ ഐഡി, മൊബൈൽ ഫോൺ നമ്പർ, മാറ്റം വേണ്ട ചോദ്യപേപ്പർ മാധ്യമം, മാറ്റം വരുത്തേണ്ടതായ ജില്ല എന്നീ വിവരങ്ങൾ ഉൾപ്പെടെ 21.12.2020 തീയതി 5 മണിക്കകം ബന്ധപ്പെട്ട ജില്ലാ ഓഫീസ്/ആസ്ഥാന ആഫീസിൽ ലഭിക്കുന്ന രീതിയിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. 21.12.2020 തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരി​ഗണിക്കുന്നതല്ല. 

അറിയിപ്പ്.

Posted by Kerala Public Service Commission on Wednesday, December 16, 2020