Asianet News MalayalamAsianet News Malayalam

ജൈവ വൈവിധ്യ കോൺഗ്രസ്: സ്കൂൾ കുട്ടികൾക്ക് മത്സരങ്ങൾ; അപേക്ഷ നവംബർ 10 ന് മുമ്പ്

സ്കൂൾ കുട്ടികൾക്കായി പ്രോജക്ട് അവതരണം, ഉപന്യാസം, പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ്, ഫോട്ടോഗ്രാഫി( ഓൺലൈൻ) തുടങ്ങിയ മത്സരങ്ങളാണ് നടത്തുക. 

painting competition for kids
Author
First Published Sep 14, 2022, 9:42 AM IST

തിരുവനന്തപുരം: പതിനഞ്ചാമത് കുട്ടികളുടെ ജൈവ വൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.  സ്കൂൾ കുട്ടികൾക്കായി പ്രോജക്ട് അവതരണം, ഉപന്യാസം, പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ്, ഫോട്ടോഗ്രാഫി( ഓൺലൈൻ) തുടങ്ങിയ മത്സരങ്ങളാണ് നടത്തുക.  മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ പൂരിപ്പിച്ച അപേക്ഷ അതാത് ജില്ലാ കോ- ഓർഡിനേറ്ററുടെ ഇ-മെയിൽ വിലാസത്തിൽ നവംബർ 10ന് മുമ്പായി അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.keralabiodiversity.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ബി.ടെക്. പ്രിന്റിംഗ് ടെക്‌നോളജി, പി.ജി. വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റ്, ; കാലിക്കട്ട് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

ദേശീയ ബാല ചിത്രരചന മത്സരം 17ന്
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ദേശീയ ബാല ചിത്രരചന ജില്ലാതല മത്സരം ഈ മാസം 17ന് രാവിലെ 10 മുതല്‍ 12 വരെ പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 5-9, 10-16 പ്രായപരിധി തിരിച്ചാണ് മത്സരം. ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രായപരിധി 5-10, 11-18. ഭിന്നശേഷിക്കാരായ മത്സരാര്‍ഥികള്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ക്രയോണ്‍, വാട്ടര്‍കളര്‍, ഓയില്‍കളര്‍, പേസ്റ്റല്‍ എന്നിവ മീഡിയമായി ഉപയോഗിക്കാന്‍ മത്സരാര്‍ഥികള്‍ കരുതണം. നിശ്ചിത അളവിലുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കും.   ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ച ചിത്രങ്ങള്‍ സംസ്ഥാന തലത്തിലും തിരഞ്ഞെടുക്കുന്നവ ദേശീയതലത്തിലും  പരിഗണിക്കും. ദേശീയതല വിജയിക്ക് 18 വയസ് അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാകുന്നത് വരെയോ ഇതില്‍ ആദ്യം ഏത് എന്ന മാനദണ്ഡത്തില്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ജില്ലാതല വിജയികള്‍ക്ക് പിന്നീട് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഫോണ്‍: 9645 374 919, 8547 370 322, 9447 151 132

സൗജന്യ പരിശീലനം
എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന അലങ്കാര സസ്യ വളര്‍ത്തലും പരിപാലനവും, ലാന്‍ഡ് സ്‌കേപ്പിംഗ്, വിവിധ തരം ബൊക്കകള്‍, കാര്‍ ഡെക്കറേഷന്‍, സ്റ്റേജ് ഡെക്കറേഷന്‍ എന്നിവയുടെ സൗജന്യ പരിശീലന കോഴ്സിലേയ്ക്ക് 18നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍:  0468 2 270 243, 8330 010 232

Follow Us:
Download App:
  • android
  • ios