തിരുവനന്തപുരം: കെ-ടെറ്റ് ഡിസംബർ 2020 പരീക്ഷയ്ക്കായി അപേക്ഷിച്ചവരിൽ നോട്ടിഫിക്കേഷൻ പ്രകാരമുളള ഫോട്ടോ അപേക്ഷയിൽ ഉൾപ്പെടുത്താതിരുന്നവർക്ക് 28ന് വൈകിട്ട് അഞ്ചു വരെ തിരുത്താൻ അവസരമുണ്ട്. https://ktet.kerala.gov.in ലെ  CANDIDATE LOGIN വഴി തിരുത്തൽ വരുത്താം. അപേക്ഷ പൂർണ്ണമായി സമർപ്പിച്ച എല്ലാവരും ആപ്ലിക്കേഷൻ നമ്പറും, ആപ്ലിക്കേഷൻ ഐഡിയും നൽകി അപേക്ഷയിൽ നൽകിയിട്ടുളള വിവരങ്ങളും ഫോട്ടോയും  APPLICATION EDIT ലിങ്കിലൂടെ പരിശോധിക്കണം. നിർദ്ദിഷ്ട മാതൃകയിലുളള ഫോട്ടോ ഉൾപ്പെടുത്തുന്നത് കൂടാതെ അപേക്ഷയിൽ നൽകിയിട്ടുളള ഭാഷ, ഓപ്ഷണൽ വിഷയങ്ങൾ വിദ്യാഭ്യാസ ജില്ല, അപേക്ഷാർത്ഥിയുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനനതീയതി, മൊബൈൽ നമ്പർ എന്നിവയും തിരുത്താം.