Asianet News MalayalamAsianet News Malayalam

പ്ലസ്‌വൺ പ്രവേശനം: ട്രാൻസ്ഫർ അലോട്ട്‌മെന്റിന് 17 മുതൽ അപേക്ഷിക്കാം

കാൻഡിഡേറ്റ് ലോഗിനിലെ “Apply for School/ Combination Transfer” എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. 

Plus One Admission can apply for transfer allotment from 17th
Author
Trivandrum, First Published Nov 18, 2020, 9:10 AM IST

തിരുവനന്തപുരം: ഒഴിവുള്ള പ്ലസ്‌വൺ സീറ്റുകളിലെ പ്രവേശനത്തിന് ജില്ല/ ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിന് 17 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഇതുവരെ ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലോ സ്‌പോർട്‌സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിലും ട്രാൻസ്ഫറിന് അപേക്ഷിക്കാം. 

ജില്ലയ്ക്കകത്തോ/ മറ്റ് ജില്ലയിലേയ്‌ക്കോ സ്‌കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെ സ്‌കൂൾ മാറ്റത്തിനോ അതേ സ്‌കൂളിലെ മറ്റൊരു കോമ്പിനേഷനിലേയ്‌ക്കോ മാറുന്നതിനോ കാൻഡിഡേറ്റ് ലോഗിനിലെ “Apply for School/ Combination Transfer” എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. ജില്ല/ ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള ഓപ്പൺ വേക്കൻസി വിവരങ്ങൾ 17ന് രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും. സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ കാൻഡിഡേറ്റ് ലോഗിനിലൂടെ 17ന് രാവിലെ 10 മുതൽ 18 വൈകിട്ട് നാലു വരെ ഓൺലൈനായി നൽകാം. വിശദാംശങ്ങൾ www.hscap.kerala.gov.in ൽ ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios