Asianet News MalayalamAsianet News Malayalam

പ്ലസ് വൺ രണ്ടാംഘട്ട സപ്ലിമെന്‍ററി അലോട്ട്മെന്‍റ്; പുതിയ അപേക്ഷ അഞ്ച് വരെ നൽകാം

സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഒഴിവുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഒഴിവുകൾക്ക് അനുസൃതമായി വേണം പുതിയ ഓപ്ഷനുകൾ നൽകേണ്ടത്. 

plus one second phase allotment can apply till november 5
Author
Trivandrum, First Published Nov 3, 2020, 2:53 PM IST

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലകം രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റിൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ നൽകാൻ കഴിയാത്തവർക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അവസരം നൽകും. നവംബർ അഞ്ചിന് വൈകീട്ട് അഞ്ച് വരെയാണ് അപേക്ഷ പുതുക്കുന്നതിനും പുതിയ അപേക്ഷകൾ നൽകുന്നതിനുമുള്ള സമയപരിധി. അപേക്ഷകൾ ഓൺലൈനായിട്ടാണ് സമർപ്പിക്കേണ്ടത്. 

ഇതുപ്രകാരം, അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി ക്യാൻഡിഡേറ്റ് ലോഗിനിലെ റിന്യൂ ആപ്ലിക്കേഷൻ (Renew application) എന്ന ലിങ്കിലൂടെ പ്രസിദ്ധീകരിക്കുന്ന ഒഴിവുകൾക്ക് അനുസൃതമായി പുതിയ ഓപ്ഷനുകൾ നൽകി അന്തിമ അപേക്ഷ സമർപ്പിക്കണം. ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർക്ക് വെബ്സൈറ്റിലെ അപ്ലൈ ഓൺലൈൻ എസ്.ഡബ്ല്യു.എസ് (Apply online-sws) എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ അന്തിമമായി സമർപ്പിക്കാനും സാധിക്കും. 

പ്രവേശനത്തിന്റെ തുടർ പ്രവർത്തനങ്ങൾക്കായി ക്യാൻഡിഡേറ്റ് ലോഗിൻ ക്രിയേറ്റ് ക്യാൻഡിഡേറ്റ് ലോഗിൻ എസ്.ഡബ്ല്യു.എസ് (create candidate login-sws) എന്ന ലിങ്കിലൂടെ രൂപീകരിക്കണം. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ  ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം സാധ്യമാകാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി ക്യാൻഡിഡേറ്റ് ലോഗിനിലെ റിന്യൂ ആപ്ലിക്കേഷൻ എന്ന ലിങ്കിലൂടെ അപേക്ഷയിലെ പിഴവുകൾ തിരുത്തണം. പ്രസിദ്ധപ്പെടുത്തുന്ന ഒഴിവുകൾക്ക് അനുസൃതമായി പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം.

സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഒഴിവുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഒഴിവുകൾക്ക് അനുസൃതമായി വേണം പുതിയ ഓപ്ഷനുകൾ നൽകേണ്ടത്. സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്കൂൾ/ കോമ്പിനേഷനുകൾ മാത്രമാണ് ഓപ്ഷനുകളായി തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ.

Follow Us:
Download App:
  • android
  • ios