Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്, സിബിഎസ്ഇ പത്താം ക്ലാസ് ഫലവും ഇന്നറിയാം

ഡിഎച്ച്എസ്ഇ, പിആർഡി, കൈറ്റ് വെബ്സൈറ്റുകളിലും ഫലം ലഭ്യമാകും. പിആർഡി ലൈവ്, സഫലം 2020 ആപ്പുകളിലൂടെയും ഫലമറിയാനാകും.

plus two result 2020 kerala and cbse 10 class exam result
Author
Thiruvananthapuram, First Published Jul 15, 2020, 7:40 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആണ് ഫലം പ്രഖ്യാപിക്കുക. www.keralaresults.nic.in എന്ന വെബ്സൈറ്റിൽ ഫലമറിയാനാകും. ഡിഎച്ച്എസ്ഇ, പിആർഡി, കൈറ്റ് വെബ്സൈറ്റുകളിലും ഫലം ലഭ്യമാകും. പിആർഡി ലൈവ്, സഫലം 2020 ആപ്പുകളിലൂടെയും ഫലമറിയാനാകും.

വെബ്സൈറ്റുകൾ

www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in, www.vhse.kerala.gov.in

മൊബൈൽ ആപ്പുകൾ

PRD Live, Saphalam 2020, iExaMS


സിബിഎസ്ഇ പത്താം ക്ലാസ് ഫലവും ഇന്ന്

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വിദ്യാര്‍ഥികള്‍ക്ക് cbseresults.nic.in എന്ന വെബ്സൈറ്റില്‍ നിന്ന് ഫലം അറിയാം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ എഴുതിയ പരീക്ഷകളുടെ മാര്‍ക്കിന്റെ ശരാശരിയും ഇന്റേണല്‍ മൂല്യനിർണ്ണയത്തിന്റെ മാര്‍ക്കും കണക്കിലെടുത്താണ് ഫലം തയ്യാറാക്കിയിട്ടുള്ളത്. ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയ മൂന്ന് വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിനായി എടുക്കുക.

Follow Us:
Download App:
  • android
  • ios