തിരുവനന്തപുരം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കേന്ദ്രകാര്യാലയത്തിൽ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികയിലേക്കും തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികയിലേക്കും ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ/ അർദ്ധ സർക്കാർ സർവീസിലുള്ള എൽ.ഡി/ യു.ഡി ക്ലാർക്കിന്റെ തുല്യ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം. 

ജീവനക്കാർ ബയോഡാറ്റ, 144 കെ.എസ്.ആർ പാർട്ട് 1, സമ്മതപത്രം, മേലധികാരി സാക്ഷ്യപ്പെടുത്തി നൽകിയ എൻ.ഒ.സി എന്നിവ സഹിതം പൂർണ്ണമായ അപേക്ഷ (3 സെറ്റ്) കമ്മീഷണർ, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പൂങ്കുന്നം-680002 എന്ന മേൽവിലാസത്തിൽ 15 മുമ്പ് സമർപ്പിക്കണം.