തിരുവനന്തപുരം: സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഒഴിവിലേക്ക് സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ലൈഫ് സയൻസിൽ എം.എസ്സിയും പി.എച്ച്.ഡിയും ശാസ്ത്ര/അക്കാദമിക മേഖലകളിൽ  അഞ്ചുവർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. രണ്ട് ഒഴിവുകളാണുള്ളത്. അപേക്ഷ മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കൈലാസം, റ്റി.സി. 4/1679 (1), നമ്പർ. 43, ബെൽഹെവൻ ഗാർഡൻസ്, കവടിയാർ.പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ 26 നകം ലഭിക്കണം. കെ.എസ്.ആർ റൂൾ 144 പ്രകാരമുള്ള പെർഫോമ 15 ദിവസത്തിനകം നൽകാത്തവരുടെ അപേക്ഷ പരിഗണിക്കില്ല. വിശദവിവരങ്ങൾക്ക്:www.keralabiodiversity.org.