സംസ്കൃതത്തിൽ ബിരുദാന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഗ്രന്ഥാസ്ക്രിപ്റ്റിലുള്ള പരിജ്ഞാനം അഭിലഷണീയ യോഗ്യതയാണ്. 

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റുമാരുടെ രണ്ട് ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്കൃത പ്രചാരണ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന താളിയോല ഗ്രന്ഥങ്ങളുടെ ഡിജിറ്റലൈസേഷന്‍ പദ്ധതിയിലേയ്ക്കാണ് നിയമനം. സംസ്കൃതത്തിൽ ബിരുദാന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഗ്രന്ഥാസ്ക്രിപ്റ്റിലുള്ള പരിജ്ഞാനം അഭിലഷണീയ യോഗ്യതയാണ്. പ്രതിമാസ വേതനം 20,000/- രൂപ. പ്രായം സെപ്റ്റംബര്‍ 15ന് 45 വയസ്സില്‍ കൂടുവാന്‍ പാടില്ല. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബര്‍ 15ന് രാവിലെ 10ന് കാലടിയിലുള്ള സർവ്വകലാശാല ആസ്ഥാനത്ത് നടക്കുന്ന ഇൻ്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7907947878.

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ബി.സി.എ. ബിരുദവും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 18നും 35നും മധ്യേ. സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ യോഗ്യത, വയസ്, ജാതി, തിരിച്ചറിയല്‍ രേഖ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 14 ന് രാവിലെ 11ന് അട്ടപ്പാടി മുക്കാലിയിലുള്ള അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എത്തണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924 253347, 9847745135.