Asianet News MalayalamAsianet News Malayalam

ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ സ്ഥാനക്കയറ്റം: പഠന പുരോഗതിരേഖ ഒൻപതാം ക്ലാസിനുമാത്രം

കോവിഡ് പശ്ചാത്തലത്തിൽ പൊതുപരീക്ഷകൾ നടക്കാത്ത സാഹചര്യത്തിൽ ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും ക്ലാസ് കയറ്റം നൽകും.

Promotion in Classes I to IX Learning Progress Report for Class IX only
Author
Trivandrum, First Published May 19, 2021, 9:22 AM IST

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ ക്ലാസ് സ്ഥാനക്കയറ്റത്തിന് മാനദണ്ഡമാക്കുന്ന പഠന പുരോഗതിരേഖ ഒമ്പതാം ക്ലാസിന് മാത്രം ബാധകമാക്കും. ഒൻപതാം ക്ലാസുകാരുടെ പഠന മികവ് വിലയിരുത്തൽ നടത്തി മെയ്‌ 25നകം ക്ലാസ് പ്രമോഷൻ പട്ടിക പ്രസിദ്ധീകരിക്കും. ഒന്നുമുതൽ 8വരെ ക്ലാസുകളിലെ കുട്ടികളുടെ പ്രമോഷന് പഠന പുരോഗതിരേഖ തയ്യാറാക്കണ്ടെന്നാണ് തീരുമാനം. ഈ ക്ലാസുകളിലെ കുട്ടികളുടെ വിലയിരുത്തൽ പിന്നീട് മതിയെന്നാണ് തീരുമാനം. കോവിഡ് പശ്ചാത്തലത്തിൽ പൊതുപരീക്ഷകൾ നടക്കാത്ത സാഹചര്യത്തിൽ ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും ക്ലാസ് കയറ്റം നൽകും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios