30 ലക്ഷം പേരാണ് അപേക്ഷ നൽകിയിരിക്കുന്നത്. പരീക്ഷയുടെ സിലബസ് പിഎസ് സി നേരത്തേ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: ബിരുദ നിലവാരത്തിലെ പിഎസ്‌സി പൊതു പ്രാഥമിക പരീക്ഷ രണ്ടു ഘട്ടമായി സെപ്റ്റംബർ 18നും 25 നും നടത്തും. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സബ് ഇൻസ്‌പെക്ടർ, എക്സൈസ് ഇൻസ്‌പെക്ടർ തുടങ്ങി 43 തസ്‌തികകളിലേക്കുള്ള പൊതുപരീക്ഷയാണിത്. 30 ലക്ഷം പേരാണ് അപേക്ഷ നൽകിയിരിക്കുന്നത്. പരീക്ഷയുടെ സിലബസ് പിഎസ് സി നേരത്തേ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona