Asianet News MalayalamAsianet News Malayalam

നവംബർ മാസത്തെ പരീക്ഷകൾ പുനക്രമീകരിച്ചതായി പിഎസ്‍സി; പരീക്ഷ കലണ്ടര്‍ വെബ്സൈറ്റില്‍

പരിഷ്കരിച്ച പരീക്ഷാകലണ്ടർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

psc exams in november rearranged
Author
Trivandrum, First Published Oct 7, 2021, 2:41 PM IST

തിരുവനന്തപുരം: 2021 നവംബർ മാസം 1ആം തീയതി മുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ നവംബർ മാസത്തിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന പരീക്ഷകൾ പുനഃക്രമീകരിച്ചു. പരിഷ്കരിച്ച പരീക്ഷാകലണ്ടർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

പി എസ് സി നടത്താനിരുന്ന വകുപ്പുതല പരീക്ഷകളിലും മാറ്റമുണ്ടെന്ന് അറിയിച്ചിരുന്നു.  3 വകുപ്പുതല പരീക്ഷകൾ ഈ മാസം 9,13 തീയതികളിൽ നടക്കും. സെപ്റ്റംബർ 27നും ഈ മാസം 8, 11 തീയതികളിലും നടത്താനിരുന്ന പരീക്ഷകളിലാണ് മാറ്റം. പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാർക്കും ബാധകമാകുന്ന അക്കൗണ്ട് ടെസ്റ്റ്‌ (ഹയർ) പാർട്ട് 2 പേപ്പർ 1 പരീക്ഷയും കെഎസ്ഇബി ജീവനക്കാർക്കും കൂടി ബാധകമാകുന്ന അക്കൗണ്ട് ടെസ് (ഹയർ) പാർട്ട് 2 – പേപ്പർ 1പരീക്ഷയും ഈ മാസം 13 ന് ഉച്ചയ്ക്ക് 2 മുതൽ 3.30 വരെ നടക്കും. അക്കൗണ്ട്ടെസ്റ്റ് ഫോർ എക്സിക്യൂട്ടീവ് ഓഫിസേഴ്സ് – പേപ്പർ 1, 2 പരീക്ഷകൾ ഈമാസം 9 ന് നടക്കും. 

പേപ്പർ ഒന്നും രണ്ടും പരീക്ഷകൾ 2 സെഷനുകളിലായി രാവിലെ 10മുതൽ 11.30 വരെയും ഉച്ചയ്ക്ക് 2മുതൽ വൈകുന്നേരം 4 വരെയുമാണ് നടക്കുക. പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. ഉദ്യോഗാർത്ഥികൾ പരീക്ഷാ സമയത്തിന് അരമണിക്കൂർ മുൻപ് സെന്ററുകളിൽ ഹാജരാകണം. ഈ മാസം 8, 11 തീയതികളിൽ നടത്തുന്ന മറ്റു വകുപ്പുതല പരീക്ഷകൾക്ക് മാറ്റമില്ലെന്നും പി എസ് സി അറിയിച്ചു.


 

Follow Us:
Download App:
  • android
  • ios