Asianet News MalayalamAsianet News Malayalam

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിജ്ഞാപനം തയ്യാറായി; അടിസ്ഥാന യോ​ഗ്യത ബിരുദം

ബിരുദധാരികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ലഭിക്കാവുന്ന മികച്ച തസ്തികകളില്‍ ഒന്നാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി.

psc notification on block panchayat secretary
Author
Trivandrum, First Published Mar 27, 2020, 3:50 PM IST

ബിരുദം അടിസ്ഥാന യോ​ഗ്യതയായി പരി​ഗണിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിജ്ഞാപനം തയ്യാറായി.  ഒഴിവുകള്‍ കണക്കാക്കിയിട്ടില്ല.  പ്രതീക്ഷിത ഒഴിവുകള്‍ എന്നാണ് വിജ്ഞാപനത്തില്‍ കാണിക്കുന്നത്. നേരത്തെ ബി.ഡി.ഒ എന്ന പേരിലായിരുന്നു ഈ തസ്തിക അറിയപ്പെട്ടത്. 2015-ലാണ് ഈ തസ്തികയിലേക്ക് ഒടുവില്‍ അപേക്ഷ ക്ഷണിച്ചത്. ബിരുദധാരികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ലഭിക്കാവുന്ന മികച്ച തസ്തികകളില്‍ ഒന്നാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി. മികച്ച ശമ്പളവും പ്രമോഷന്‍ സാധ്യതയുമാണ് ഈ തസ്തികയെ ശ്രദ്ധേയമാക്കുന്നത്. 

നിലവിലെ റാങ്ക് പട്ടികയില്‍ നിന്ന് 75 പേര്‍ക്ക് നിയമനം

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ നിലവിലെ റാങ്ക് പട്ടികയില്‍ രണ്ടുമാസ കാലാവധിയാണുള്ളത്. 75 പേര്‍ക്ക് നിയമനശുപാര്‍ശ ലഭിച്ചു. 2017 മേയ് 29-നാണ് നിലവില്‍ വന്നത് കഴിഞ്ഞ ഫെബ്രുവരി 19-നാണ് ഏറ്റവും അവസാനത്തെ നിയമനശുപാര്‍ശ ഉണ്ടായത്. പ്രതീക്ഷിത ഒഴിവുകളിലേക്കാണ് പുതിയ വിജ്ഞാപനം തയ്യാറാകുന്നത്. ഈ വര്‍ഷം പരീക്ഷ നടത്തി അടുത്ത വര്‍ഷം ആദ്യം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടുഘട്ട പരീക്ഷയ്ക്ക് സാധ്യതയുണ്ട്. മുഖ്യപരീക്ഷ വിവരണാത്മക രീതിയിലായിരിക്കും.

38 തസ്തികകളില്‍ അവസരം

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പടെ 38 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കാനാണ് പി.എസ്.സി ഒരുങ്ങുന്നത്. പോലീസ് ഫോറന്‍സിക് സയന്‍സ് ഓഫീസറുടെ ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, വിഭാഗങ്ങളിലായി 38 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഗ്രോണമിസ്റ്റ്, മെയിന്റനന്‍സ് എന്‍ജിനീയര്‍ (ഇലക്ട്രോണിക്‌സ്), അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ റെക്കോഡിസ്റ്റ്, പട്ടിക വര്‍ഗക്കാര്‍ക്കുള്ള പ്രത്യേക പോലീസ് വിജ്ഞാപനം ഉള്‍പ്പടെ ഉടന്‍ പ്രസിദ്ധീകരിക്കും.

Follow Us:
Download App:
  • android
  • ios