Asianet News MalayalamAsianet News Malayalam

പിഎസ്‍സി പരീക്ഷ മാറ്റിവെച്ചു, പുതുക്കിയ തീയതി പിന്നീട്

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പരീക്ഷ മാറ്റിവെച്ചു

public service examination postponed new date later sts
Author
First Published Sep 16, 2023, 4:15 PM IST

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ സെപ്റ്റംബര്‍ 18  തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതായി അറിയിപ്പ്. തിങ്കളാഴ്ച രാവിലെ 7:15 മുതല്‍ 9.15 വരെയായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും പിഎസ് സി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

അതേ സമയം,  പൊലീസ് ബാൻഡിലേക്കുള്ള നിയമനത്തിനായി പി.എസ്.സിക്ക് നൽകാൻ വ്യാജ സർട്ടിഫിക്കറ്റുകള്‍ നൽകിയ സ്ഥാപനത്തിനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വാദ്യോപകരണങ്ങള്‍ പഠിക്കാത്തവർക്കും പരീക്ഷയിൽ പങ്കെടുക്കാൻ വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നത് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. ഇതേ തുടർന്നാണ് കേസെടുത്ത് അന്വേഷണം നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ നിർദ്ദേശം നൽകിയത്. ഇന്റലിജൻസും അന്വേഷണം തുടങ്ങി. വ്യാജ സർട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത  നെയ്യാറ്റിൻകര നെല്ലിമൂടിലുള്ള ജീവൻ മ്യൂസിക്ക് അക്കാദമിയെന്ന സ്ഥാപനത്തിൽ സ്പെഷ്യൽ ബ്രാഞ്ച് പരിശോധന നടത്തി. സമാനമായി മറ്റ് സ്ഥാപനങ്ങളും സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടോയെന്ന് പി.എസ്.സി വിജിലൻസും പരിശോധിക്കും.  

പൊലീസ് സേനയുടെ ഭാഗമായ ബാന്‍റ് സംഘത്തിൽ ചേരാനാണ് പിഎസ് സി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചത്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയും സംഗീത ഉപകരണങ്ങള്‍ വായിക്കാനുള്ള പരിചയവുമായിരുന്നു യോഗ്യത. എഴുത്തു പരീക്ഷക്ക് ശേഷം ഉദ്യോഗസ്ഥാർത്ഥികളോട് ഒരു വർഷത്തെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് സൈറ്റിൽ അപ്ലോഡ് ചെയ്യാൻ പിഎസ്സി ആവശ്യപ്പെട്ടു. സംഗീതപഠനം പൂർത്തിയാക്കിയ സ്ഥാപനത്തിന്റെ സ‌ർഫിക്കറ്റോ, മാർക്ക് ലിസ്റ്റോ പിഎസ്.സി ആവശ്യപ്പെട്ടിരുന്നില്ല. 

രൂപ 3000 മതി, പൊലീസ് ബാന്‍റ് പിഎസ് സി പരീക്ഷയ്ക്കുള്ള വ്യാജ എക്സ്പീരിയൻസ് സര്‍ട്ടിഫിക്കറ്റ് കിട്ടും! തട്ടിപ്പ്

Follow Us:
Download App:
  • android
  • ios