തിരുവനന്തപുരം : എസ്എസ് എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുമായി ബന്ധപ്പെട്ട് കൂടുതൽ ശ്രദ്ധ നൽക്കേണ്ട പാഠഭാഗങ്ങളുടെ വിവരങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. പഠനം സുഖമമാക്കുന്നതിനും വേണ്ടിയാണ് കൂടുതൽ ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങൾ നിർദ്ദേശിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും എസ്. സി. ഇ. ആർ. ടി. യുടെയും വെബ്സൈറ്റുകളിൽ നിന്ന് പാഠഭാഗങ്ങൾ ഡൌൺലോഡ് ചെയ്യാവുന്നതാണ്. www.education.kerala.gov.in, www.scert.kerala.gov.in