Asianet News MalayalamAsianet News Malayalam

കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ റാങ്ക്ലിസ്റ്റ്: 17വരെ മാർക്കുകൾ അപ്‌ലോഡ് ചെയ്യാം

പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾ ഹയർ സെക്കൻഡറിക്കോ അല്ലെങ്കിൽ തത്തുല്യ പരീക്ഷയ്ക്കോ ലഭിച്ച മാർക്കാണ്ടി അപ്‌ലോഡ് ചെയ്യേണ്ടത്. 

rank list of kerala engineering entrance examination
Author
Trivandrum, First Published Sep 13, 2021, 9:05 AM IST

തിരുവനന്തപുരം: കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയത്തിനു പരിഗണിക്കുന്ന യോഗ്യതാ മാർക്ക്‌ സെപ്റ്റംബർ 17ന് വൈകിട്ട് 5വരെ അപ്‌ലോഡ് ചെയ്യാം. പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾ ഹയർ സെക്കൻഡറിക്കോ അല്ലെങ്കിൽ തത്തുല്യ പരീക്ഷയ്ക്കോ ലഭിച്ച മാർക്കാണ്ടി അപ്‌ലോഡ് ചെയ്യേണ്ടത്. ഈ മാർക്ക്‌ പ്രവേശന പരീക്ഷയുടെ മാർക്കിനൊപ്പം പരിഗണിച്ചാണ് എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് തയാറാക്കുക. 

പ്ലസ്‌ടു പരീക്ഷയിലെ കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് ലഭിച്ച മാർക്കാണ് നൽകേണ്ടത്. http://cee.kerala.gov.in വഴി അപ്‌ലോഡ് ചെയ്യാം. നിർദേശം അനുസരിച്ചു മാർക്ക് സമർപ്പിച്ചു കഴിഞ്ഞാൽ കൺഫർമേഷൻ റിപ്പോർട്ട് പ്രിന്റ് എടുത്ത് സൂക്ഷിക്കണം. കഴിഞ്ഞ മാസം 5നാണ് കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷ (KEAM) നടന്നത്. പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഹൈക്കോടതിയുടെ അനുവാദത്തോടുകൂടി മാത്രമേ പ്രസിദ്ധീകരിക്കാൻ പാടൂ എന്ന നിർദേശമുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios