തിരുവനന്തപുരം: കൊവിഡ് 19 മൂലം മാർച്ച് 2020 ലെ നാലാം സെമസ്റ്റർ ബിഎ/ബിഎസ്‍സി/ബികോം സിബിസിഎസ്/സിആർ നാലം സെമസ്റ്റർ പി ജി (എംഎ, എംഎസ്‍സി, എംകോം) ജൂലൈ 2020 എന്നീ പരീക്ഷകൾ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സ്പെഷൽ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. വിദ്യാർത്ഥികൾ അവരുടെ പേര്, കാൻഡി‍ഡേറ്റ്  കോഡ്, പ്രോ​ഗ്രാം കോഴ്സ് കോഡ്, എന്നിവയടങ്ങിയ അപേക്ഷ ആരോ​ഗ്യ വകുപ്പിന്റെയോ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രങ്ങൾ സഹിതം ഡിസംബർ 21നകം അതത് പ്രിൻസിപ്പാളിന് സമർപ്പിക്കേണ്ടതാണ്.