Asianet News MalayalamAsianet News Malayalam

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഒഴിവുകള്‍ ; ഏപ്രിൽ 9 മുതൽ അപേക്ഷിക്കാം

ഏപ്രിൽ 9 മുതൽ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ29 ആണ്. 

reserve bank of india vacancies
Author
Delhi, First Published Apr 6, 2020, 8:43 AM IST

ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ 39 ഒഴിവുകൾ. വിവിധ വിഭാഗങ്ങളിൽ കൺസൽറ്റന്റ്, സ്പെഷലിസ്റ്റ്, അനലിസ്റ്റ് എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷ ഓൺലൈനായിട്ട് വേണം സമർപ്പിക്കാൻ. ഏപ്രിൽ 9 മുതൽ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ29 ആണ്. തസ്തിക, വിഭാഗം, ഒഴിവുകളുടെ എന്നിങ്ങനെ ചുവടെ ചേർത്തിരിക്കുന്നു. 

റിസ്ക് അനലിസ്റ്റ് / ഡിഇഐഒ (2 ഒഴിവ്), ഐഎസ് ഓഡിറ്റർ (2 ഒഴിവ്), സ്പെഷലിസ്റ്റ് ഇൻ ഫൊറൻസിക് ഓഡിറ്റ് (ഒരൊഴിവ്), അക്കൗണ്ട്സ് സ്പെഷലിസ്റ്റ് (ഒരൊഴിവ്), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (9 ഒഴിവ്), പ്രോജക്ട് അഡ്മിനിസ്ട്രേറ്റർ (5 ഒഴിവ്), നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ (6 ഒഴിവ്). കൺസൽറ്റന്റ് – അപ്ലൈഡ് മാത്തമാറ്റിക്സ് (3 ഒഴിവ്), കൺസൽറ്റന്റ് – അപ്ലൈഡ് ഇക്കണോമിക്സ് (3 ഒഴിവ്), ഇക്കണോമിസ്റ്റ് – മൈക്രോഇക്കണോമിക് മോഡലിങ് (ഒരൊഴിവ്), ഡേറ്റാ അനലിസ്റ്റ് / എംപിഡി (ഒരൊഴിവ്), ഡേറ്റാ അനലിസ്റ്റ് / ഡോസ് – ഡിഎൻബിഎസ് ( 2 ഒഴിവ്), ഡേറ്റാ അനലിസ്റ്റ് / ഡിഒആർ –ഡിബിആർ ( 2 ഒഴിവ്), റിസ്ക് അനലിസ്റ്റ് /ഡോസ് – ഡിഎൻബിഎസ് ( ഒരൊഴിവ്). യോഗ്യത, പ്രായം, തിരഞ്ഞെടുപ്പ് തുടങ്ങിയ വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനം കാണുക. അപേക്ഷിക്കേണ്ട വിധം:  www.rbi.org.in  എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തണം.

Follow Us:
Download App:
  • android
  • ios